NEWS

കരിയറിലെ എക്കാലത്തെയും വലിയ ഗ്യാങ്സ്റ്റര്‍ സിനിമയുമായി രാം ഗോപാല്‍ വര്‍മ്മ വരുന്നു

കരിയറിലെ എക്കാലത്തെയും വലിയ ഗ്യാങ്സ്റ്റര്‍ സിനിമയുമായി രാം ഗോപാല്‍ വര്‍മ്മ വരികയാണ്‌ . രാജ്യം കണ്ട എക്കാലത്തെയും വലിയ അധോലോക നേതാക്കന്മാരില്‍ ഒരാളാണ് മുത്തപ്പ റായ്‌. മുത്തപ്പയുടെ ജീവിതമാണ്‌ ചിത്രത്തിന്‍റെ ഇതിവൃത്തം. രാം ഗോപാല്‍ വര്‍മ്മയുടെ കണ്ടെത്തലായ വിവേക് ഒബ്‌റോയ്‌യാണ് മുത്തപ്പയെ അവതരിപ്പിക്കുക .
തന്റെ കരിയറിലെ ഏറ്റവും ചെലവേറിയ സിനിമ ആയിരിക്കുമെന്ന് രാം ഗോപാല്‍ വര്‍മ്മ പറയുന്നു . ചിത്രത്തിന്‍റെ സാരാംശം ഇതാണ് ‘സാധാരണ ഒരു കൊലക്കേസിന്റെ വിചാരണയ്ക്ക് ഇന്ത്യയില്‍ 20 വര്‍ഷമെടുക്കുന്നു. എന്നാല്‍ മുത്തപ്പ റായ് 21 മാസം കൊണ്ട് 20 കൊലക്കേസുകളില്‍ നിന്ന് കുറ്റവിമുക്തനാക്കപ്പെട്ടു. പോക്കറ്റില്‍ 30 രൂപയുമായാണ് അയാള്‍ ജീവിതം ആരംഭിച്ചത്. 30 വര്‍ഷത്തെ ക്രിമിനല്‍ ജീവിതത്തിന് ശേഷം അയാള്‍ക്കിപ്പോള്‍ 30,000 കോടിയുടെ ആസ്തിയുണ്ട്. കുറ്റകൃത്യത്തിലൂടെ ഒന്നും നേടാനാവില്ലെന്ന് ചരിത്രം പറയുന്നു. എന്നാല്‍ പലതും നേടാനാവുമെന്ന് അയാള്‍ തെളിയിച്ചു. ഇപ്പോള്‍ അയാള്‍ ലക്ഷക്കണക്കിന് ആളുകളാല്‍ പൂജിക്കപ്പെടുന്നു, എന്തുകൊണ്ട്?’ ബാക്കി സ്ക്രീനില്‍ കാണാം.

shortlink

Related Articles

Post Your Comments


Back to top button