
ഷാരൂഖിന് വീണ്ടും തലവേദന സൃഷ്ടിച്ചുകൊണ്ട് ബോളിവുഡില്‍ നിന്ന് മറ്റൊരു വാര്‍ത്ത വന്നിരിക്കുകയാണ്. ഗുജറാത്തിലെ കള്ളുകച്ചവടക്കാരനായ ഗുണ്ടാനേതാവിന്റെ കഥ പറയുന്ന ഷാരൂഖിന്‍റെ ഏറ്റവും പുതിയ ചിത്രം റായീസിന് ഗുണ്ടാ നേതാവിന്‍റെ ആക്രമണം തന്നെ തിരിച്ചടിയായി വന്നിരിക്കുകയാണ്. സിനിമയുടെ നിര്‍മ്മാതാക്കള്‍ക്കെതിരെ ഗുജറാത്ത് ഗ്യാംസ്‌റ്റര്‍ അബ്‌ദുള്‍ ലത്തീഫിന്റെ മകന്‍ മുസ്‌താക്ക് അഹമ്മദ് അബ്‌ദുള്‍ ലത്തീഫ് 101 കോടിയുടെ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്‌തു കഴിഞ്ഞു. 1990 കളില്‍ അനധികൃത മദ്യവില്‍പ്പന നടത്തിയിരുന്ന അബ്‌ദുള്‍ ലത്തീഫിന്റെ ജീവിതമാണ് റായീസ് പറയുന്നത്. സിനിമയുടെ രണ്ടാം പകുതി തന്റെ പിതാവിനെ മോശമാക്കി ചിത്രീകരിക്കുന്നുണ്ട് എന്നും പറഞ്ഞു മുസ്‌താഖ് കോടതിയെ സമീപിച്ചിട്ടുണ്ട്.
Post Your Comments