General

മലയാള സിനിമയിലെ താരവാഴ്ചയെക്കുറിച്ച് നടന്‍ മധു പറയുന്നു

മലയാള സിനിമയിലെ താരവാഴ്ചയെക്കുറിച്ച്  പരാമര്‍ശിച്ചു നടന്‍ മധു രംഗത്ത്. വിമര്‍ശനപരമായ പരാമര്‍ശമാണ് മധു ഇതിനെക്കുറിച്ച്‌ ഉന്നയിച്ചത്. സിനിമയിലെ താരവാഴ്ച രാജഭരണം പോലെയാണെന്നാണ് മധുവിന്‍റെ അഭിപ്രായം. സൂപ്പര്‍താരങ്ങളെ കേന്ദ്രീകരിച്ചാണോ? മധു ഈ ചോദ്യം ഉന്നയിച്ചതെന്നും വ്യക്തമല്ല. താരങ്ങള്‍ക്ക് കേന്ദ്രീകൃതമായ സിനിമയ്ക്ക് പലദോഷങ്ങളുമുണ്ടാകും എന്നും മധു പറയുന്നു. സിനിമയില്‍ താരങ്ങള്‍ക്ക് മാത്രമല്ല സംവിധായകര്‍ക്കും തിരക്കഥാകൃത്തുക്കള്‍ക്കും ഇതില്‍ പങ്കുണ്ട് മധു വ്യക്തമാക്കി. സംവിധായകരുടെയും തിരക്കഥാകൃത്തുക്കളുടെയും പരിശ്രമം കേവലം താരത്തിലേക്ക് ചുരുങ്ങുമ്പോള്‍ രാജ ഭരണത്തിന് തുല്യ അവസ്ഥയാണെന്നാണ് മധുവിന്‍റെ വിലയിരുത്തല്‍.

shortlink

Post Your Comments


Back to top button