
കാന്‍സര്‍ ബാധിച്ച് മരിച്ച പതിമൂന്ന് വയസ്സുള്ള ആരാധകന് ഫേസ്ബുക്കിലൂടെ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ഹോളിവുഡ് താരം റയാന്‍ റെയ്‌നോള്‍ഡ്‌സ്. റയാന്‍ റെയ്‌നോള്‍ഡ്‌സിന്റെ കടുത്ത ആരാധകനായ പതിമൂന്ന് വയസ്സുള്ള കൊണ്ണർ മഗ്രാത്ത് ഈയിടെ കാന്‍സര്‍ ബാധിച്ച് മരിച്ചിരുന്നു. റയാൻ നായകനായ ഡെഡ്പൂളിന്റെ ആദ്യ പ്രേക്ഷകന്‍ കൂടിയാണ് മഗ്രാത്ത്. ചിത്രം തിയ്യറ്ററിലെത്തുന്നതിന് മുൻപ് തന്നെ മഗ്രാത്ത് ചിത്രം കണ്ടു. കാന്‍സര്‍ ബാധിച്ചവര്‍ക്ക് വേണ്ടി മൂന്ന് വർഷം മുൻപ് നടന്ന ‘മേക്ക് എ വിഷ്’ എന്ന പരിപാടിയിൽ വച്ചാണ് റയാൻ തന്റെ ആരാധകനായ മഗ്രാത്തിനെ പരിചയപ്പെടുന്നത്. തന്നെ സംബന്ധിച്ച് കോനര്‍ മഗ്രാത്ത് ഒരു നല്ല സുഹൃത്തായിരുന്നെന്ന് റയാന്‍ റെയ്‌നോള്‍ഡ്‌സ് കുറിപ്പില്‍ പറയുന്നു. കാന്‍സര്‍ ബാധിച്ച് അവശനിലയിലായിരുന്നിട്ടും സ്വന്തം വേദന മറച്ചുവച്ച് മറ്റുള്ളവരെ ചിരിപ്പിക്കാനാണ് ഈ കുട്ടി ശ്രമിച്ചതെന്ന് റയാന്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments