
മലയാള സിനിമയിൽ സംഗീത സംവിധാനത്തിലും ബാക് ഗ്രൗണ്ട് മ്യൂസികിലും ആരാധക പ്രീതി വളര്‍ത്തിക്കൊണ്ടിരിക്കുന്ന താരമാണ് ഗോപീ സുന്ദർ. മലയാളത്തിലെ ഒരു നടിയാണ് ഗോപീ സുന്ദറിന്റെ ആരാധക ലിസ്റ്റിൽ ഏറ്റവും ഒടുവിലായി സ്ഥാനം പിടിച്ചത്. നടി വേദികയാണ് ഗോപി സുന്ദറിന്‍റെ ഈണത്തില്‍ മതിമറന്നു പോയത്. “ജെയിംസ് & ആലീസ് എന്ന ചിത്രത്തിലെ പാട്ടുകള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചു. മലയാളത്തില്‍ ഞാന്‍ അഭിനയിച്ച ചിത്രങ്ങളിലെ സംഗീത സംവിധായകര്‍ക്കൊന്നും എന്നില്‍ ഇത്രയധികം അത്ഭുതം സൃഷ്ടിക്കാനായിട്ടില്ല” വേദിക പറയുന്നു. മലയാള സിനിമയില്‍ നിന്ന് മറ്റൊരു ആരാധികയെ കൂടി ഗോപി സുന്ദര്‍ സ്വന്തമാക്കിയിരിക്കുകയാണ്
Post Your Comments