Uncategorized

മോഹന്‍ലാല്‍-മേജര്‍ രവി ടീം വീണ്ടും വരുന്നു

മോഹന്‍ലാലും, മേജര്‍ രവിയും വീണ്ടുമൊരു ചിത്രത്തിന് വേണ്ടി ഒന്നിക്കുകയാണ്. രാജ്യ സ്നേഹത്തിന്‍റെ മൂല്യം മികച്ച ഒരു ചിത്രത്തിലൂടെ പകര്‍ത്തി എഴുതാന്‍ ശ്രമിക്കുകയാണ് ഇവര്‍ ഇരുവരും. മേജര്‍ രവി – മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന സിനിമകളെല്ലാം പ്രേക്ഷകര്‍ക്ക്‌ വളരെയേറെ പ്രിയങ്കരവുമായിരുന്നു. 1971ലെ യുദ്ധമാണ് പുതുതായി പറയാന്‍ പോകുന്ന ചിത്രത്തിന്‍റെ പ്രമേയം. ബന്ധങ്ങള്‍ എന്തുകൊണ്ട് നിലനിര്‍ത്തിക്കൂടാ? യുദ്ധങ്ങള്‍ നിര്‍ത്തിക്കൂടേ? എന്ന് ചോദിക്കുന്ന തരത്തിലെ ഒരു സിനിമയായിരിക്കും ഇതെന്നു മേജര്‍ രവി പറയുന്നു. നമ്മുടെ വീട്ടില്‍ നിന്നുതന്നെ പോയിട്ടുള്ളവരാണ് പാക്കിസ്ഥാനും ബംഗ്ലാദേശും. നമുക്ക് ഒരു മന:സമാധാനവും ഇല്ലാതെ കഴിയാന്‍ വേണ്ടി രണ്ട് അയല്‍രാജ്യമായി ചിത്രീകരിച്ചു കൊണ്ടുനില്‍ക്കുന്നു. അതാണു പുതിയ സിനിമ പറയുന്നതെന്നും മേജര്‍ രവി കൂട്ടിച്ചേര്‍ത്തു. രാജസ്ഥാനിലായിരിക്കും ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷന്‍ എന്നും മേജര്‍ രവി വ്യക്തമാക്കി. 

shortlink

Post Your Comments


Back to top button