
മലയാള സിനിമയില്‍ അഭിനയിക്കാനായി ഒരു ഇറാഖി നായിക ഡയലോഗുകള്‍ പഠിച്ചെടുക്കുന്ന തിരക്കിലാണിപ്പോള്‍.
ഇംഗ്ളീഷ് മലയാളം ദ്വിഭാഷാ ചിത്രവും കേരളവുമായി ബന്ധപ്പെട്ട അതിശക്തമായ ഒരു സാമൂഹിക വിഷയവും കൈകാര്യം ചെയ്യുന്ന രഞ്ജിത്ത് ലാലിന്റെ ‘നവല്‍ എന്ന ജ്യൂവല്‍’ ചിത്രത്തില്‍ നായികയായി എത്താന്‍ തയ്യാറെടുക്കുകയാണ് റീം കാദേം എന്ന ഇറാഖി സുന്ദരി.
മലയാള ചിത്രങ്ങള്‍ പരിചിതമല്ലയെങ്കിലും ബോളിവുഡ് ചിത്രങ്ങളുടെ പ്രിയങ്കരിയാണ് റീം. ഏതാനും ഹോളിവുഡ് അവാര്‍ഡ് ചിത്രങ്ങളില്‍ റീം അഭിനയിച്ചിട്ടുണ്ട്.
മലയാള സിനിമയില്‍ അഭിനയിക്കുന്ന ആദ്യ ഇറാഖി വംശജ കൂടിയാണിവര്‍. മലയാളം ഡയലോഗുകള്‍ പഠിക്കാനായി മാത്രം നാലു മാസം പരിശീലനം നേടുകയും ചെയ്തു. ആദ്യം സ്വന്തം ഭാഷയില്‍ ഡയലോഗുകള്‍ എഴുതി വായിച്ചു. അതിന് ശേഷം റെക്കോഡ് ചെയ്ത് പഠിച്ചെടുത്തു. ഏറെ ബുദ്ധിമുട്ടിയെങ്കിലും ഇപ്പോള്‍ മലയാളം പറയുന്നതില്‍ അഭിമാനമുണ്ടെന്ന് റീം കാദേം പറയുന്നു.
Post Your Comments