സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ബ്ലെസ്സി തന്മാത്ര എന്ന മലയാള സിനിമയുടെ ഹിന്ദി പതിപ്പ് ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ്. മോഹന്‍ലാലിനെ നായകനാക്കി ബ്ലെസ്സി രചനയും സംവിധാനവും നിര്‍വഹിച്ച സിനിമ പ്രേക്ഷക സ്വീകാര്യത നേടിയെടുക്കുകയും, നിരവധി പുരസ്കാരങ്ങള്‍ വാരി കൂട്ടുകയും ചെയ്തിരുന്നു. ഹിന്ദി പതിപ്പിലെ താരനിര്‍ണയത്തെക്കുറിച്ചോ കൂടുതല്‍ വിശദാംശങ്ങളോ ബ്ലെസി പുറത്തുവിട്ടിട്ടില്ല.
ദമ്മാം മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ വച്ചാണ് ഹിന്ദി പ്രൊജക്ടിനെക്കുറിച്ച് ബ്ലെസി സൂചന നല്‍കിയത്. സമൂഹത്തിന്റെ പരിഛേദം തന്നെയാണ് കുടുംബവുമെന്ന് ബ്ലെസി പറയുന്നു. സമൂഹത്തിലുള്ള എല്ലാ പ്രശ്‌നങ്ങളും കുടുംബത്തിലും പ്രതിഫലിക്കുന്നുണ്ട്. കുടുംബത്തിന്റെ ചുറ്റുപാടുകളില്‍ തന്നെ നമുക്ക് സിനിമകളില്‍ സമൂഹത്തെയും സൃഷ്ടിക്കാം. അതിന് ഒരു ആള്‍ക്കൂട്ടത്തെ തന്നെ കാണിക്കണമെന്നില്ല. വ്യക്തികള്‍ കൂടുന്നിടത്താണ് സമൂഹം ഉണ്ടാകുന്നത്. നമുക്ക് നമ്മോട് തന്നെയാണ് ആദ്യം ഇഷ്ടം. പക്ഷേ, കാപട്യം കൊണ്ട് നമ്മള്‍ അതു തുറന്നുപറയുന്നില്ല എന്നേയുള്ളു. ബ്ലെസ്സി പറയുന്നു .
‘തന്മാത്ര’ എന്ന സിനിമ അല്‍ഷിമേഴ്‌സിനെ കുറിച്ചാണ് പറഞ്ഞതെങ്കില്‍പോലും അതുകണ്ട് മദ്യപാനം ഉപേക്ഷിച്ച ഒരാളുണ്ട്. ഭാര്യയെയും മക്കളെയും നഷ്ടപ്പെടുത്തി മദ്യപിച്ച് നടക്കുന്നതിലെ പ്രശ്‌നം അയാള്‍ക്ക് ഈ സിനിമ കണ്ടപ്പോള്‍ ബോധ്യമായെന്നും ബ്ലെസ്സി കൂട്ടിച്ചേര്‍ത്തു.
Post Your Comments