
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സിനിമ താരങ്ങളില്‍ നിന്നൊക്കെ വ്യത്യസ്ഥ ചിന്താഗതിയുള്ളയാളാണ് നടനും സംവിധായകനുമായ ലാല്‍. സുഹൃത്തുക്കളായ ജഗദീഷിനും മുകേഷിനുമൊക്കെ വേണ്ടി പ്രചരണത്തിനിറങ്ങുന്നില്ലേ? എന്ന് ചോദിച്ചപ്പോഴായിരുന്നു താരത്തിന്‍റെ വ്യത്യസ്ഥമായ പ്രതികരണം.
“സിനിമയില്‍ അഭിനയിക്കുന്നവരും, കലാകാരന്മാരുമെല്ലാം പൊതു സ്വത്താണ്. അത്തരം ആളുകള്‍ ഏതെങ്കിലുമൊരു വിഭാഗത്തിന്‍റെ പ്രതിനിധി എന്ന് പറയുന്നത് ഒരുപാട് ആള്‍ക്കാരില്‍ വേദനയുണ്ടാക്കുന്ന കാര്യമാണ്. കലാകാരന്‍മാര്‍ക്ക് കഴിവുകള്‍ ഉണ്ടെങ്കിലും അവര്‍ എന്തെങ്കിലുമൊക്കെ ആയിട്ടുണ്ടെങ്കില്‍ അത് പ്രേക്ഷകരുടെ സ്നേഹവും പ്രോത്സഹനവും കൊണ്ട് മാത്രമാണ്. ആ സ്നേഹവും പ്രോത്സഹനവും എന്നും ഉണ്ടാവാന്‍ സിനിമയില്‍ തന്നെ തുടരാനാണ് ആഗ്രഹം” ലാല്‍ പറഞ്ഞു നിര്‍ത്തുന്നു.
Post Your Comments