ഇന്നലെ തിയറ്ററില്‍ റിലീസായ തന്‍റെ ഏറ്റവും പുതിയ ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് ലെനിന്‍ രാജേന്ദ്രന്‍. ടിബറ്റന്‍ ജനതയുടെ പ്രശ്നങ്ങളെ ചുറ്റിപറ്റി പറയുന്ന ‘ഇടവപ്പാതി’ മികച്ച പ്രേക്ഷക പ്രതികരണം ഒറ്റ ദിവസം കൊണ്ട് നേടിയെടുക്കുന്നുണ്ട്. അധികമാരും പറയാന്‍ ശ്രമിക്കാത്ത ടിബറ്റന്‍ ജനതയുടെ പ്രശ്നം വിഷയമാക്കിയതിന്‍റെ കാരണം വിശദീകരിക്കുകയാണ് സംവിധായകനായ ലെനിന്‍ രാജേന്ദ്രന്‍.
“ഇന്ത്യയിലേക്ക് പലായനം ചെയ്ത ജനവിഭാഗമാണ് ടിബറ്റന്‍ ജനത. അവര്‍ ഇവിടെ വന്നിട്ട് 45 വര്‍ഷത്തോളമായി. അഭയാര്‍ത്ഥികളായാണ് അവരിവിടെ ജീവിക്കുന്നത്. എന്നാല്‍ ഏറ്റവും വേദനിപ്പിക്കുന്ന കാര്യമെന്നു പറഞ്ഞാല്‍ അവരിവിടെ ജീവിക്കുന്നു എന്ന് പറയാന്‍ യാതൊരു രേഖയും അവര്‍ക്ക് കാണിക്കാനില്ല. തൊഴില്‍ ചെയ്യാനോ സ്‌നേഹിക്കുന്ന പെണ്ണിനെ വിവാഹം കഴിക്കാന്‍ പോലും അവര്‍ക്ക് കഴിയാറില്ല. തിരിച്ചെപ്പോഴാണ് ടിബറ്റിലെത്താന്‍ കഴിയുക എന്നാണ് അവര്‍ സ്വപ്‌നം കാണുന്നത്. ടിബറ്റ് ചൈനയുടെ ഭാഗമാണെന്ന് ഇന്ത്യക്കാര്‍ വരെ പറഞ്ഞു. എന്നാല്‍ തങ്ങള്‍ക്കെതിരെയുള്ള കലാപകാരികളായാണ് ചൈന അവരെ കാണുന്നത്. ഇതിനകത്ത് ഒരു പ്രണയം പറയുകയാണ് ഞാന്‍ ചെയ്തത്”. ലെനിന്‍ രാജേന്ദ്രന്‍ പറയുന്നു.
Post Your Comments