
അന്യഭാഷക്കാരിയായ ഇഷ തല്‍വാറിന് ആദ്യമായി അവസരം ലഭിക്കുന്നത് മലയാളത്തിലാണ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത ‘തട്ടത്തിന്‍മറയത്ത്’ എന്ന ചിത്രത്തിലൂടെ ഇഷ മലയാളത്തിന്റെ പ്രിയ നായികയായി മാറി. തന്‍റെ മനസ്സിലെ സ്പെഷ്യലായ ഒരു നടനെക്കുറിച്ച് തുറന്നു പറയുകയാണ് ഇഷ. നിവിന്‍പോളിയാണ് എന്നും തനിയ്ക്ക് സ്‌പെഷ്യലായിട്ടുള്ള നടന്‍ എന്ന് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ഇഷ പറഞ്ഞു.
എന്റെ ആദ്യത്തെ ഹീറോ ആണ് നിവിന്‍പോളി. അതുകൊണ്ട് തന്നെഅദ്ദേഹം എന്നും എനിക്ക് സ്‌പെഷ്യല്‍ ആയിരിക്കും- ഇഷ പറയുന്നു . ആദ്യത്തെ നായകന്‍ എന്നതിനപ്പുറം തനിക്ക് നല്ലൊരു സുഹൃത്തും കൂടെയാണ് നിവിന്‍ പോളിയെന്ന് ഇഷ തല്‍വാര്‍ കൂട്ടിച്ചേര്‍ത്തു.
പക്ഷേ തന്റെ ഇഷ്ട നടന്‍ ബോളിവുഡിലാണെന്നാണ് ഇഷ തല്‍വാര്‍ പറയുന്നത്. ആമീര്‍ഖാനാണ് ഇഷയുടെ പ്രിയ നടന്‍. അദ്ദേഹം ചെയ്ത ഓരോ വേഷവും വ്യത്യസ്തമാണ്. കഥാപാത്രത്തിന് വേണ്ടി ഒരുപാട് അധ്വാനിയ്ക്കും, എന്നാല്‍ സ്‌ക്രീനില്‍അത് വളരെ എളുപ്പമാണെന്ന് തോന്നിപ്പിയ്ക്കുന്ന തരത്തില്‍ അവതരിപ്പിയ്ക്കുകയും ചെയ്യും ഇഷ പറയുന്നു.
Post Your Comments