BollywoodNEWS

അസ്‌ഹറുദ്ദീന്‍ ചിത്രത്തിനെതിരെ പ്രമുഖ ബോളിവുഡ് നടി

ഇന്ത്യന്‍ ക്രിക്കറ്റിലെ മുന്‍ നായകന്‍ മുഹമ്മദ്‌ അസ്‌ഹറുദ്ദീന്‍റെ ജീവിത കഥ പറയുന്ന ചിത്രത്തിനെതിരെ അദ്ദേഹത്തിന്‍റെ മുന്‍ കാമുകിയായിരുന്ന സംഗീതാ ബിജലാനി രംഗത്ത് എത്തിയിരിക്കുകയാണ്. ട്രെയിലര്‍ കണ്ട താരം തന്നെ സിനിമയില്‍ മോശമായി ചിത്രീകരിച്ചെന്ന്‌ ആരോപിച്ച്‌ നിയമ നടപടിക്കായി തയ്യാറെടുക്കുകയാണ്. ക്രിക്കറ്റ്‌ താരം അസ്‌ഹറിന്റെ ജീവിതം പറയുന്ന സിനിമയില്‍ സംഗീതയെ അവതരിപ്പിച്ചിരിക്കുന്നത്‌ നര്‍ഗ്ഗീസ്‌ ഫക്രിയാണ്‌. തന്നെ ചിത്രീകരിച്ചിരിക്കുന്ന രീതിയില്‍ താരം ഒട്ടും തൃപ്തയല്ല. നിയമനടപടി ആലോചിക്കുന്നുണ്ടെങ്കിലും സിനിമ കണ്ടതിന്‌ ശേഷം മതി അന്തിമ തീരുമാനം എന്ന നിലയിലാണ്‌ സംഗീതയുടെ ഇപ്പോഴത്തെ നിലപാട്‌.

shortlink

Post Your Comments


Back to top button