General

സ്ത്രീകളോട് സണ്ണി ലിയോണ്‍ പറയുന്നു

സ്ത്രീകള്‍ സ്വന്തമായി നിലപാടെടുക്കണമെന്നും അഭിപ്രായങ്ങള്‍ തുറന്ന് പറയണമെന്നുമാണ് ബോളിവുഡ് താരം സണ്ണി ലിയോണ്‍ പറയുന്നത്. വണ്‍ നൈറ്റ് സ്റ്റാന്‍ഡ് എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രചാരണവുമായി ബന്ധപ്പെട്ട് ന്യൂഡല്‍ഹിയില്‍ എത്തിയപ്പോഴാണ് സണ്ണി സ്ത്രീ സ്വാതന്ത്രിയത്തെക്കുറിച്ച് പറഞ്ഞത്. സ്ത്രീകള്‍ സ്വന്തമായി തീരുമാനങ്ങളെടുക്കുമ്പോള്‍ ആരെയും ആശ്രയിക്കാതെ ജീവിക്കാന്‍ പ്രാപ്തരാകും സണ്ണി ലിയോണ്‍ പറയുന്നു. സ്വന്തം ജീവിതം തന്നെ സണ്ണി ചൂണ്ടിക്കാട്ടുന്നു. ആരെയും ആശ്രയിക്കാതെ ജീവിക്കണമെന്ന് എപ്പോഴും അച്ഛനും അമ്മയും പറയുമായിരുന്നു. നമ്മള്‍ സ്ത്രീകളോട് സംസാരിക്കാന്‍ പറയണം. നിലവിളിക്കുകയോ അട്ടഹസിക്കുകയോ യുദ്ധം ചെയ്യുകയോ വേണ്ട, പകരം നിങ്ങള്‍ക്ക് വേണ്ടി എഴുന്നേറ്റ് നിന്ന് സംസാരിക്കണം. രാവിലെ എഴുന്നേറ്റ് വന്നിട്ട് ഞാന്‍ ഇന്ന് ഇത് ചെയ്യാന്‍ പോകുന്നു എന്ന് പറയുകയല്ല വേണ്ടത്. ചെറിയ തീരുമാനങ്ങളെടുക്കുന്നതിനെ കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്. നിങ്ങളുടെ ഭര്‍ത്താവിനോടോ അല്ലെങ്കില്‍ കാമുകനോടോ ഞാന്‍ ഇന്ന് ഈ പാത്രങ്ങളൊന്നും കഴുകുന്നില്ല എന്ന് പറയാനുള്ള ധൈര്യം വേണം. ഇങ്ങനെയുള്ള ചെറിയ തീരുമാനങ്ങള്‍ നിങ്ങളെ കരുത്തുറ്റ സ്ത്രീയാക്കി മാറ്റും. സണ്ണി ലിയോണ്‍ വ്യക്തമാക്കുന്നു.

shortlink

Post Your Comments


Back to top button