നടന്‍ ജിനു ജോസഫ് അബുദബി വിമാനത്താവളത്തില്‍ അറസ്റ്റിലായി എന്നതാണ് പുതിയ വിവരം. ജിനു തന്നെയാണ് തന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്. ന്യൂയോര്‍ക്ക് അബുദബി വിമാനയാത്രയ്ക്കിടെയാണ് ജിനു ജോസഫിന് ഈ ദുര്‍വിധി നേരിട്ടത്. തനിക്ക് ജീവനക്കാരില്‍ നിന്ന് നേരിട്ട ദുരനുഭവം ജിനു യാത്രയ്ക്കിടെത്തന്നെ ഫേസ്ബുക്കിലൂടെ പങ്കുവച്ചിരുന്നു. അതിന് തൊട്ടടുത്ത നിമിഷം തന്നെ അറസ്റ്റ് നടന്നു എന്നാണ് അറിയാന്‍ കഴിയുന്നത്.
ജീവനക്കാരില്‍ നിന്ന് നേരിട്ട ദുരനുഭവത്തെക്കുറിച്ച് ജിനു പറയുന്നതിങ്ങനെ
“ന്യൂയോര്‍ക്കില്‍ നിന്ന് അബുദബിയിലേക്കുള്ള യാത്രയിലായിരുന്നു ഞാന്‍. ഉറങ്ങാന്‍ പോകുന്നതിന് മുന്‍പായി ടിവി ഓഫ് ചെയ്യണമായിരുന്നു. അതിന് ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. ജീവനക്കാരനോട് കാര്യം പറഞ്ഞു. അയാള്‍ ഒരു പുതപ്പുമായിട്ടാണ് വന്നത്. ടിവി പുതപ്പുകൊണ്ട് മൂടാനാണ് അയാള്‍ വന്നത്. അത് ബിസിനസ് ക്ലാസ് ആയിരുന്നു, ഓര്‍ക്കണം. ഇങ്ങനെയാണ് നിങ്ങളുടെ പ്രതികരണമെങ്കില്‍ ഞാന്‍ ഇത് വീഡിയോയില്‍ പകര്‍ത്തുമെന്ന് ഞാന്‍ അവരോട് പറഞ്ഞു. എന്റെ ഫോണ്‍ തട്ടിപ്പറിച്ച് അയാള്‍ ഭീഷണി മുഴക്കി, അബുദബിയില്‍ എത്തുമ്പോള്‍ എന്നെ അറസ്റ്റ് ചെയ്യുമെന്ന്. പിറകെ ഒരു ജീവനക്കാരിയുമെത്തി ഇതേ ഭീഷണി മുഴക്കി. ഒരു ബിസിനസ് ക്ലാസില്‍ യാത്ര ചെയ്യണമെങ്കില്‍ എന്തൊക്കെയാണ് സഹിക്കേണ്ടത്? ജീവനക്കാരുടെ കഴിവില്ലായ്മയ്ക്ക് ഒരു യാത്രക്കാരനെ അറസ്റ്റ് ചെയ്യുകയാണോ വേണ്ടത്? എന്തെങ്കിലും സാങ്കേതിക പ്രശ്‌നമുണ്ടെങ്കില്‍ പറഞ്ഞാല്‍ മനസിലാകും. അതിനുപകരം ഭീഷണിപ്പെടുത്തുകയല്ല വേണ്ടത്.
ഈ യാത്രയ്ക്കിടെ തന്നെ ഞാന്‍ കുടിക്കാന്‍ വെള്ളം ചോദിച്ചപ്പോഴും മോശം അനുഭവമാണുണ്ടായത്. അര മണിക്കൂര്‍ കഴിഞ്ഞും പ്രതികരണമൊന്നും കാണാത്തതിനാല്‍ എനിക്ക് സര്‍വ്വീസ് ഏരിയയിലേക്ക് ചെല്ലേണ്ടിവന്നു.
ഒരു കസ്റ്റമറെ നഷ്ടപ്പെടുന്നത് എത്തിഹാദിന് വലിയ കാര്യമല്ലായിരിക്കും. പക്ഷേ ഈ വിമാനക്കമ്പനിയില്‍ എനിക്ക് വലിയ വിശ്വാസമുണ്ടായിരുന്നു. രണ്ട് തവണയേ ഞാന്‍ ഇതില്‍ യാത്ര ചെയ്തിട്ടുള്ളൂ. കഴിഞ്ഞ തവണയും എനിക്ക് ചില പ്രശ്‌നങ്ങളുണ്ടായി. കാര്യക്ഷമമല്ല നിങ്ങളുടെ സര്‍വ്വീസ്. പലപ്പോഴും വംശീയമായ വേര്‍തിരിവ് നിങ്ങളുടെ പെരുമാറ്റത്തില്‍ കാണാന്‍ സാധിക്കും. ഒരു നല്ല ദിനം ആശംസിക്കുന്നു..”
Post Your Comments