പത്തനാപുരത്തെ ഗണേഷ് കുമാർ, ജഗദീഷ് പോരാട്ടത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ കൈതപ്രത്തിന്റെ മറുപടി ഇതായിരുന്നു. തെരഞ്ഞെടുപ്പ് മൽസരത്തിൽ സിനിമാ പ്രവർത്തകർ ഒരിക്കലും തറ രാഷ്ട്രീയം കാണിക്കരുതെന്നും സ്വന്തം നില മറന്ന് വിമർശിക്കുന്നത് ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറയുന്നു. പത്തനാപുരത്ത് സിനിമാ താരങ്ങൾ കൂടിയായ ഗണേഷ്കുമാറും ജഗദീഷും ഇത്തരമൊരു പ്രചരണ രീതിയിലേക്ക് പോയിരുന്നു.
വിമർശനങ്ങൾ ആകാം പക്ഷേ ചീത്തവിളിയായി മാറുന്നത് നല്ല പ്രവണതയല്ലെന്നും കൈതപ്രം വ്യക്തമാക്കുന്നു . തെരഞ്ഞെടുപ്പ് പ്രചരണത്തിനൊപ്പം ആരോപണങ്ങളും പ്രത്യാരോപണങ്ങളും ഉയരുന്നത് പതിവാണ്. എന്നാൽ താരങ്ങൾ എതിരാളികളെ സ്വന്തം നില മറന്ന് വിമർശിക്കരുത്. വ്യക്തി പ്രഭാവമുള്ള പല സ്ഥാനാർത്ഥികളും മൽസരിക്കുകയും പരാജയപ്പെടുകയുമുണ്ടായിട്ടുണ്ട്. അവരോളം വരില്ല ഇപ്പോൾ മൽസരിക്കുന്നവരെന്നും കൈതപ്രം പറയുന്നു.
Post Your Comments