മലയാള നടിമാർക്കിടയിൽ ചില കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ശ്വേതാ മേനോനു മാത്രമേ കഴിയൂ എന്നാണ് സംവിധായകൻ രഞ്ജിത് ലാൽ പറയുന്നത് . പുതിയ ചിത്രമായ ‘നേവൽ എന്ന ജുവലിൽ’ എന്ന രഞ്ജിത്ത് ലാലിന്റെ പുതിയ ചിത്രത്തിലെ നായികയാണ് ശ്വേത. ആണായും പെണ്ണായും ജീവിക്കേണ്ടി വരുന്ന ഒരു കഥാപാത്രമായിട്ടാണ് ശ്വേത ഈ സിനിമയില്‍ അഭിനയിക്കുന്നത്.
തന്റെ കഥാപാത്രത്തിനു വേണ്ടിയുള്ള അവരുടെ സമർപ്പണം വിസ്മയിപ്പിക്കുന്നതായിരുന്നുവെന്ന് രഞ്ജിത് ലാൽ വ്യക്തമാക്കുന്നു. കഥാപാത്രത്തിനാവശ്യമായ ശരീരഘടനയിൽ എത്താന്‍ അവര്‍ വളരെയധികം പരിശ്രമിച്ചു . പിന്നീട് ചിത്രീകരണത്തിനെത്തിയ ശ്വേതയെ തിരിച്ചറിയാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു.
ഒരു അറബിയെ വിവാഹം ചെയ്യേണ്ടി വരുന്ന കഥാപാത്രമാണ് ഇതില്‍ ശ്വേതയുടേത്. വിവാഹത്തോടെ ഇറാനിൽ ആൺ വേഷത്തിൽ ജീവിക്കേണ്ട ഒരു സന്ദര്‍ഭവും ചിത്രത്തിലുണ്ട് .
Post Your Comments