NEWS

“എനിക്ക് എം.പി സ്ഥാനം കിട്ടിയാല്‍ ഉണ്ടാകുന്ന അതേ സന്തോഷം” സുരേഷ് ഗോപി രാജ്യസഭ അംഗമായതിന്‍റെ സന്തോഷം പങ്കുവച്ച് മോഹന്‍ലാല്‍

 

സുരേഷ് ഗോപി രാജ്യസഭ അംഗംമായതിന്‍റെ സന്തോഷം പങ്കുവയ്ക്കുകയാണ് പ്രിയ താരം മോഹന്‍ലാല്‍. മോഹന്‍ലാല്‍ ഇപ്പോള്‍ കുടുംബവുമൊന്നിച്ചു വിദേശത്താണ് അത് കൊണ്ടു സുരേഷ് ഗോപിയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ എത്താന്‍ കഴിയാഞ്ഞതിലുള്ള ഖേദം പ്രകടിപ്പിക്കുകയാണ് പ്രിയ താരം. വിദേശത്തായതിനാലാണ് സത്യപ്രതിജ്ഞാ ചടങ്ങില്‍ എത്തിച്ചേരാന്‍ കഴിയാഞ്ഞതെന്ന് സുരേഷ് ഗോപിയെ മോഹന്‍ലാല്‍ അറിയിച്ചു. തനിക്ക് എം.പി സ്ഥാനം കിട്ടിയാല്‍ ഉള്ള അത്ര തന്നെ സന്തോഷമാണ് സുരേഷ് ഗോപിയുടെ സ്ഥാനലബ്ധിക്കെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. ജയറാം,ദിലീപ്,ഇന്നസെന്റ്,കാവ്യാ മാധവന്‍ തുടങ്ങിയവരും സുരേഷ് ഗോപിയെ ആശംസകള്‍ അറിയിച്ചു.

shortlink

Post Your Comments


Back to top button