Special

സ്നേഹം നിറയുന്ന ദാമ്പത്യ ജീവിതത്തിന്‍റെ 28 വര്‍ഷങ്ങള്‍ സുചിത്രയെ അരികിലിരുത്തി മോഹന്‍ലാല്‍ പാടുന്നു

ഇരുപത്തിയെട്ടാം വിവാഹ വാര്‍ഷികം ആഘോഷിക്കുന്ന മോഹന്‍ലാല്‍ തന്‍റെ പ്രിയതമയെ അരികിലിരുത്തി സ്നേഹം പൊതിയുന്നൊരു പാട്ട് മൂളുകയാണ്‌. സ്നേഹം നിറഞ്ഞു തുളുമ്പുന്ന ഇവരുടെ ദാമ്പത്യം വരും തലമുറകള്‍ക്ക് മാതൃകയാക്കാവുന്ന ഒന്ന് തന്നെയാണ്. വിവാഹ വാര്‍ഷികം ആഘോഷിക്കാനായി മോഹന്‍ലാല്‍ സുചിത്രയെയും കൊണ്ട് ഇത്തവണ പറന്നത് വിയറ്റ്നാമിലേക്കാണ്. സിനിമയുടെ തിരക്കുകളില്‍ നിന്നൊക്കെ മാറി തന്‍റെ പ്രിയ പത്നിയുമായി വിയറ്റ്നാമില്‍ വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് ലാല്‍. മധുരമുള്ള പാട്ടും പാടി തന്‍റെ പ്രിയപത്നിയേയും അരികിലിരുത്തി തുഴഞ്ഞു തുഴഞ്ഞു സ്നേഹ തീരത്തേക്ക് പോകുകയാണ് നമ്മുടെ പ്രിയ താരം. അതിന്‍റെ വീഡിയോ മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്. സുചിത്രയ്ക്ക് സ്നേഹ ചുംബനം നല്‍കി കൊണ്ടുള്ള ഒരു ഫോട്ടോയും ലാല്‍ ഫേസ്ബുക്കില്‍ പങ്കിട്ടിരുന്നു.

shortlink

Post Your Comments


Back to top button