General

തെരഞ്ഞെടുപ്പ് പ്രചരണം ചൂട് പിടിക്കുമ്പോള്‍ സി.പി.മാമച്ചന് പറയാനുള്ളത്

‘വെള്ളിമൂങ്ങ’ എന്ന സിനിമയില്‍ ബിജുമേനോന്‍ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ പേരാണ് സി.പി മാമച്ചന്‍. ചിത്രം വളരെയേറെ പ്രേക്ഷക സ്വീകാര്യത നേടുകയും ബോക്സ് ഓഫീസില്‍ തരംഗം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഇപ്പോഴത്തെ നിയമസഭ ഇലക്ഷന്‍റെ ചൂട് പ്രചരണത്തിന്‍റെ ഭാഗമായി വെള്ളിമൂങ്ങയിലെ രാഷ്ട്രീയ നേതാവ് സി.പി മാമച്ചനെക്കുറിച്ച് ബിജുമേനോന്‍ മനസ്സ് തുറക്കുകയാണ്.

“വെള്ളിമൂങ്ങ ഷൂട്ട്‌ ചെയ്തത് കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്താണ്. അത് കൊണ്ട് തന്നെ ഈ സിനിമയിലെ പല സീനുകളും യഥാര്‍ത്ഥ തെരഞ്ഞെടുപ്പിലെ സീന്‍ തന്നെയാണ്. മാമച്ചന്‍ എന്ന എന്‍റെ കഥാപാത്രം ജീവിച്ചിരിക്കുന്ന നേതാക്കളുടെ ശൈലികളില്‍ നിന്ന് രൂപപ്പെടുത്തിയതാണ്. നടക്കുമ്പോള്‍ മുണ്ട് പിടിക്കുന്നതും, കൈ കൊണ്ട് കാണിക്കുന്നതും കോട്ടയത്തെ ഒരു നേതാവിന്‍റെ രീതിയാണ്‌. ചുണ്ട് കടിച്ചു പിടിക്കുന്നത് തൊടുപുഴക്കാരനായ ഒരാളുടെ ശൈലിയാണ്. പെട്ടി പിടിക്കുന്നത് തിരുവനന്തപുരത്ത് നിന്നു കിട്ടിയതാണ്. സിനിമ കണ്ട ശേഷം വി.എം സുധീരന്‍,എം.എ ബേബി തുടങ്ങിയ മിക്ക നേതാക്കളും വിളിച്ചു. അവര്‍ക്കെല്ലാം ഞാന്‍ അഭിനയിച്ചത് പോലെയൊരു നേതാവിനെ അറിയാമായിരുന്നു. അയാളില്‍ നിന്നാണോ ഈ ശൈലി എടുത്തെന്ന് ചോദിച്ചു അത് കേട്ടപ്പോള്‍ സന്തോഷം തോന്നി.”

shortlink

Post Your Comments


Back to top button