KollywoodNEWS

യന്തിരന്‍ 2വിന്‍റെ കഥ പ്രമുഖതാരം പുറത്തു വിട്ടു പ്രകോപിതനായി സംവിധായകന്‍ ശങ്കര്‍’

സിനിമ റിലീസാകുന്നത് വരെ സിനിമയുടെ സസ്പന്‍സും കഥാപാത്രങ്ങളുടെ സ്വഭാവവുമൊക്കെ പരമാവധി രഹസ്യമാക്കി വയ്ക്കാറാണ് ശങ്കര്‍ എന്ന സൂപ്പര്‍ ഹിറ്റ് സംവിധായകന്‍റെ പതിവ്. എന്നാല്‍ ഇവിടെ മറ്റൊരു പ്രശ്നം ശങ്കറിനെ പിടികൂടിയിരിക്കുകയാണ്. ശങ്കറിന്‍റെ പുതിയ ചിത്രമായ യന്തിരന്‍ 2വിന്‍റെ പ്രധാന ട്വിസ്റ്റ്‌ അതില്‍ അഭിനയിച്ച ഒരു നടന്‍ പുറത്തു വിട്ടിരിക്കുകയാണ്. ഇത് ശങ്കറിനെ വളരെയധികം ചൊടിപ്പിച്ചു എന്നാണ് റിപ്പോര്‍ട്ടുകള്‍

നടന്‍ സുദാന്‍ശൂ പാണ്ടേ അടുത്തിടെ നല്‍കിയ അഭിമുഖത്തിലാണ് ശങ്കറിനെ ചൊടിപ്പിച്ച സിനിമയുടെ കഥ പറച്ചില്‍ നടത്തിയത്. അഭിമുഖത്തില്‍ ചിത്രത്തിലെ പ്രധാന ട്വിസ്റ്റാണ് താരം തുറന്നു പറഞ്ഞത്. തന്‍റെ കഥാപാത്രത്തെക്കുറിച്ചും സുദാന്‍ശൂ വെളിപ്പെടുത്തി. എന്തിരന്‍ ഒന്നാം ഭാഗത്തില്‍ അഭിനയിച്ച ബോളിവുഡ് നടന്‍ ഡാനി ഡെന്‍സോങ്ങ്‌ പാ അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ മകന്‍റെ റോളാണ് തനിക്കെന്നും, ദുഷ്മനസ്സുള്ള ഒരു ശാസ്ത്രഞ്ജനെയാണ് താനിതില്‍ അവതരിപ്പിക്കുന്നതെന്നും സുദാന്‍ശൂ പറഞ്ഞു. തന്‍റെ കഥാപാത്രം നിര്‍മ്മിക്കുന്ന റോബോര്‍ട്ടാണ് അക്ഷയ് കുമാറിന്‍റെ കഥാപാത്രമെന്നും സുദാന്‍ശൂ പറയുകയുണ്ടായി. സുദാന്‍ശൂവിന്‍റെ അഭിമുഖം കണ്ട ശങ്കര്‍ കോപാകുലനായി എന്നുള്ള വാര്‍ത്തകളാണ് പുറത്തു വരുന്നത്.

shortlink

Related Articles

Post Your Comments


Back to top button