BollywoodNEWS

ഭാവി വധുവിനെക്കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ ടൈഗര്‍ ഷ്രോഫ് വെളിപ്പെടുത്തി താരത്തിനെതിരെ ആരാധികമാരുടെ വിമര്‍ശനം

ബോളിവുഡ് നടന്‍ ജാക്കി ഷ്രോഫിന്റെ മകന്‍ ടൈഗര്‍ ഷ്രോഫ് ഒരു അഭിമുഖത്തില്‍ തന്റെ ഭാവിവധുവിനെ കുറിച്ചുള്ള സങ്കല്‍പ്പങ്ങള്‍ തുറന്നു പറയുകയുണ്ടായി. ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിന് നല്‍കിയ അഭിമുഖത്തിലാണ് ടൈഗര്‍ ഷ്രോഫ് ഭാവി വധു സങ്കല്‍പ്പത്തെക്കുറിച്ച് പങ്കുവച്ചത്. ‘ഹൗസ് വെഫ് ടൈപ്പ്’ ആയ തനി നാടന്‍ പെണ്‍കുട്ടിയെയാണ് ഭാര്യയായി വേണ്ടതെന്നായിരുന്നു ടൈഗറിന്റെ പ്രതികരണം. ഞാന്‍ ഒരു ഗ്രാമീണ പെണ്‍കുട്ടിയെ ആയിരിക്കും വിവാഹം ചെയ്യുക. വീട്ടിലെത്തുമ്പോള്‍ എന്നോടെന്തെങ്കിലും പറയുകയും ആശ്വാസം നല്‍കുകയും ചെയ്യുന്ന ഹൗസ് വൈഫ് ടൈപ്പ് പെണ്‍കുട്ടികളെയാണ് എനിക്കിഷ്ടം ടൈഗര്‍ ഷ്രോഫ് പറയുന്നു. എന്തായാലും ടൈഗറിനെ ആരാധിക്കുന്ന ആരാധികമാര്‍ ഇത് കേട്ട് കടുത്ത വിഷാദത്തിലാണ്. സോഷ്യല്‍ മീഡിയയിലും ടൈഗറിന്റെ വാക്കുകള്‍ക്കെതിരെ വിമര്‍ശനമുണ്ടായി. വിമര്‍ശനങ്ങളുണ്ടായെങ്കിലും തന്റെ വാക്കുകള്‍ ടൈഗര്‍ മാറ്റി പറയാന്‍ തയ്യാറായില്ല. പകരം ട്വിറ്ററില്‍ ടൈഗര്‍ ഒരു വിശദീകരണവും നല്‍കി. 

സ്ത്രീ ശാക്തീകരണത്തെയും സമത്വത്തെയും ഞാന്‍ ഏറെ ബഹുമാനിക്കുന്നു. അവരുടെ ശക്തിയെന്താണെന്നും അവര്‍ പുരുഷന്മാരേക്കാള്‍ എത്ര ശക്തരാണെന്നും ഞാന്‍ എപ്പോഴും പറയാറുമുണ്ട്. എന്റെ അമ്മയേയും സഹോദരിയേയും ഏറെ സ്‌നേഹിക്കുന്നതിനാലാണ് ഞാന്‍ അങ്ങനെ പറഞ്ഞത്. ഇതായിരുന്നു ടൈഗര്‍ ഷ്രോഫിന്‍റെ വിശദീകരണം.

shortlink

Post Your Comments


Back to top button