ഗിന്നസ്ബുക്കില്‍ ഇടം നേടി മലയാളി പ്രേക്ഷകരുടെ സ്വന്തമായി മാറിയ ഗിന്നസ് പക്രുവിന് സിനിമയില്‍ ഈയിടയായി അവസരം കുറഞ്ഞു തുടങ്ങിയിരിക്കുകയാണ്. അതിന്റെ കാരണത്തെക്കുറിച്ച് പക്രു പറയുന്നത് ഇങ്ങനെയാണ്. അച്ഛനെയും അമ്മയേയും വേണ്ടാത്ത ന്യൂ ജനറേഷന് സിനിമയ്ക്ക് ഞങ്ങളെ എന്തിനാണ്. ഇന്നത്തെ സിനിമകളില്‍ നാട്ടിന്‍പുറങ്ങളില്ല, ഉണ്ടെങ്കില്‍ത്തന്നെ അവിടെ ഞങ്ങളെ പോലെ പൊക്കം കുറഞ്ഞവര്‍ ഇല്ല പക്രു പറയുന്നു. ഫ്ലാറ്റില്‍ സെക്യൂരിറ്റികാരനാകാന് പറ്റില്ല, പാചകകാരനാകാന് പറ്റില്ല, നിക്കറിട്ട നായകന്റെ കൂട്ടുകാരനാകാന്‍ കൊള്ളില്ല. പിന്നെ ആര്‍ക്ക് വേണം ഞങ്ങളെ എന്നാണ് പക്രുവിന്റെ ചോദ്യം. സിനിമ കുറഞ്ഞതില്‍ എനിക്ക് വിഷമം ഇല്ല എനിക്ക് ജീവിക്കാനുള്ളത് സ്റ്റേജില്‍ നിന്ന് കിട്ടുന്നുണ്ട്. സ്റ്റേജില്‍ കയറി പെര്‍ഫോം ചെയ്താല്‍ കയ്യടിച്ചു പ്രോത്സാഹിപ്പിക്കാന്‍ ഇന്നും ആളുണ്ടെന്നു പക്രു പറയുന്നു. സിനിമയ്ക്ക് വലിയ ഒരു കുഴപ്പം ഉണ്ട് അത് ഒരു ഭാഗ്യ വാതിലാണ്. എപ്പോള്‍ വേണെമെങ്കിലും തുറക്കാം എപ്പോള്‍ വേണെമെങ്കിലും അടക്കാം. പക്ഷേ സ്റ്റേജ് കഴിവുള്ളവരെ എന്നും അനുഗ്രഹിക്കുമെന്നും താരം പറയുന്നു.
Post Your Comments