സോഷ്യല്‍ മീഡിയയില്‍ അപവാദം പ്രചരിപ്പിക്കുന്നവര്‍ക്ക് മറുപടിയുമായി നമിത പ്രമോദ്

സോഷ്യൽ മീഡിയയിൽ അപവാദം പ്രചരിപ്പിക്കുന്നവർക്കെതിരെ പ്രതികരിക്കുകയാണ് നടി നമിത പ്രമോദ്. സോഷ്യൽ മീഡിയയിലൂടെ അപവാദം പരത്തുന്നവർ ഒന്നോർക്കണം കൾച്ചർ അല്ലെങ്കിൽ സംസ്ക്കാരം എന്നൊരു സംഭവമുണ്ട്‌ നമിത ശക്തമായി പ്രതികരിച്ചു കൊണ്ട് പറയുന്നു. മറ്റുള്ളവരുടെ ഫോട്ടോക്കോ വാർത്തക്കോ താഴെ കമന്റ്‌ ചെയ്യുമ്പോൾ ഇത്തരം വര്‍ഗ്ഗക്കാര്‍ അത് ഓര്‍ക്കാറില്ല. ഇനി വളർന്നു വരുന്ന തലമുറക്ക്‌ സോഷ്യൽ മീഡിയയെ എങ്ങനെ മാന്യമായി ഉപയോഗിക്കാമെന്ന് പഠിപ്പിച്ചു കൊടുക്കണം. അതിന്റെ നെഗറ്റീവുകളും പോസിറ്റീവ്‌ വശങ്ങളും പറഞ്ഞു കൊടുക്കണമെന്നും നമിത വ്യക്തമാക്കുന്നു.

ഗോസിപ്പുകൾ താൻ ശ്രദ്ധിക്കാറില്ലെന്നും തെറ്റായ വാർത്തകൾ കണ്ട്‌ നമ്മൾ വിഷമിച്ചു ഇരുന്നാല്‍ അതിന്‌ മാത്രമേ സമയം കാണൂ എന്നും നമിത പറയുന്നു. പരാതി കൊടുത്താലും വ്യാജ പ്രൊഫൈലും തെറ്റായ വാർത്തകളും വീണ്ടും വരും. കുറച്ചൊക്കെ പ്രതികരിക്കുക. ചിലത്‌ ശ്രദ്ധിക്കാനേ പോകരുത്‌. എന്നും നമിത പറയുന്നു. ഒരു പ്രമുഖ മാഗസിനു നൽകിയ അഭിമുഖത്തിലാണ് നമിത ഇക്കാര്യം വ്യക്തമാക്കിയത്.

Share
Leave a Comment