BollywoodNEWS

ബോളിവുഡ് സംവിധായകനെതിരെ ചെരിപ്പോങ്ങി പാകിസ്ഥാന്‍റെ പ്രതിഷേധം

 

ബോളിവുഡ് സൂപ്പര്‍ഹിറ്റ് സംവിധായകന്‍ കബീര്‍ ഖാനെതിരെ പാക്കിസ്ഥാനിലെ കറാച്ചി വിമാനത്താവളത്തില്‍ പ്രതിഷേധം.
ഒരു സെമിനാറില്‍ പങ്കെടുക്കാന്‍ വേണ്ടി ലാഹോറിലേക്ക് പോകാന്‍ കറാച്ചി വിമാനതാവളത്തില്‍ എത്തിയതായിരുന്നു കബീര്‍ ഖാന്‍. സംവിധായകന് നേരെ ചെരിപ്പോങ്ങിയും പാക് അനുകൂല മുദ്രാവാക്യം വിളിച്ചും പ്രതിഷേധക്കാര്‍ കബീര്‍ ഖാന് മുന്നിലേക്ക്‌ വന്നു. സെയ്ഫ് അലിഖാനെ നായകനാക്കി കബീര്‍ ഖാന്‍ സംവിധാനം ചെയ്ത ഫാന്റം എന്ന ചിത്രത്തിലെ പരാമര്‍ശങ്ങളാണ് പാക് ജനതയെ ചൊടിപ്പിച്ചത്. ഫാന്റം പാക് വിരുദ്ധ സിനിമയാണെന്നും പാക്കിസ്ഥാനികളെ ചാരന്‍മാരായി ചിത്രീകരിക്കുന്നുവെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. ഷെയിം ഷെയിം വിളികളുമായി പാക് അനുകൂലികള്‍ കബീര്‍ഖാന് മുന്നില്‍ മാര്‍ഗതടസ്സമുണ്ടാക്കി. പാക്കിസ്ഥാനെ ശത്രുരാജ്യമായും ഭീകരതയുടെ താവളമായും ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് ഫാന്റം എന്ന ചിത്രം പാക്കിസ്ഥാനില്‍ നിരോധിച്ചിരുന്നു. ഇതിന് തൊ്ട്ട് മുമ്പ് പുറത്തിറങ്ങിയ കബീര്‍ ഖാന്‍ ചിത്രം ബജ്‌റംഗി ഭായ്ജാന്‍ ഇന്ത്യയ്‌ക്കൊപ്പം പാക്കിസ്ഥാനിലും മികച്ച പ്രതികരണം നേടിയിരുന്നു. പ്രതിഷേധക്കാരോട് എന്തെങ്കിലും സംസാരിക്കാനോ സംഭവത്തെക്കുറിച്ച് പ്രതികരിക്കാനോ കബീര്‍ ഖാന്‍ തയ്യാറായില്ല.

shortlink

Post Your Comments


Back to top button