Uncategorized

പ്രേക്ഷകരെ വിസ്മയിപ്പിക്കാന്‍ ‘ജങ്കിള്‍ ബുക്ക്‌’ ഇനിയും വരും

കുട്ടികളടക്കമുള്ള പ്രേക്ഷക സമൂഹം ജങ്കിള്‍ ബുക്ക്‌ കാണാന്‍ വീണ്ടും ആഗ്രഹിക്കുന്നു എന്നുള്ളത് വളരെ യാഥാര്‍ത്ഥ്യമായ ഒരു കാര്യം തന്നെയാണ്. ‘ജങ്കിള്‍ ബുക്ക്‌’ കണ്ടിറങ്ങിയതിനു ശേഷം പ്രേക്ഷകരെല്ലാം മോഗ്ലിയെ പിരിഞ്ഞു പോരുന്നതിലുള്ള വിഷമത്തിലായിരുന്നു. വീണ്ടും കാണാന്‍ ആഗ്രഹിക്കുന്ന വിസ്മയ കാഴ്ചയുടെ ലോകമാണ് അവര്‍ക്ക് ജങ്കിള്‍ ബുക്ക്‌. മനസ്സില്ലാ മനസ്സോടെയാണ് മിക്ക പ്രേക്ഷകരും തിയറ്ററിനു പുറത്തു ഇറങ്ങുന്നത്. കാരണം മനോഹര കാഴ്ചകളുടെ വിസ്മയ ലോകത്ത് നിന്ന് പുറത്തു കടക്കാന്‍ ആരാണ് ആഗ്രഹിക്കുക. ജങ്കിള്‍ ബുക്കിന്‍റെ രണ്ടാം ഭാഗം ഉണ്ടാകണേ എന്ന ആഗ്രഹത്തോടെയാണ് ഓരോ പ്രേക്ഷകരും തിയറ്റര്‍ വിടുന്നത്. ‘വാള്‍ട്ട് ഡിസ്നി’ പ്രൊഡക്ഷന്‍ എന്തായാലും വളരെ സന്തോഷകരമായ ഒരു വാര്‍ത്തയാണ് പുറത്ത് വിട്ടിരിക്കുന്നത്. ചിത്രത്തിന് രണ്ടാം ഭാഗം തീര്‍ച്ചയായും ഉണ്ടാകും എന്നാണ് അവര്‍ പറയുന്നത്. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. കുട്ടികളടക്കമുള്ള ജങ്കിള്‍ ബുക്ക്‌ ആരാധകര്‍ക്ക് സന്തോഷിക്കാന്‍ വക നല്‍കുന്ന വിവരമാണ് ഏതായാലും പുറത്തു വന്നിരിക്കുന്നത്.

shortlink

Post Your Comments


Back to top button