Bollywood

ത്രീ ഇഡിയറ്റ്സ് ടീം വീണ്ടും വരുന്നു

ബോളിവുഡിലെ വന്‍ പണംവാരി ചിത്രങ്ങളില്‍ ഒന്നായിരുന്നു ത്രീ ഇഡിയറ്റ്‌സ്. എഞ്ചിനീയറിംഗ്‌ വിദ്യാര്‍ത്ഥികളുടെ പ്രശ്നവും അതിലെ ഒരു അപൂര്‍വ്വ സൗഹൃദ കഥയും പറഞ്ഞ ഈ ക്‌ളാസ്സികിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ വീണ്ടും ഒന്നിക്കുകയാണ്. അമീര്‍ഖാന്‍, മാധവന്‍, ശര്‍മ്മന്‍ജോഷി എന്നിവരെ ത്രീ ഇഡിയറ്റ്‌സിന്റെ സംവിധായകന്‍ രാജ്‌കുമാര്‍ ഹീരാനിയാണ്‌ വീണ്ടും ഒന്നിപ്പിക്കാന്‍ ഒരുങ്ങുന്നത്. സ്‌പോട്ട്‌ ബൈ ഡോട്ട്‌ കോമിലൂടെ വിവരം പുറത്ത്‌ വിട്ടിരിക്കുന്നത്‌ ശര്‍മ്മന്‍ജോഷി തന്നെയാണ്‌. നാല്‍വര്‍ സംഘം വരുന്ന മറ്റൊരു ആശയം താനുമായി ഹീരാനി അടുത്തിടെ ചര്‍ച്ച ചെയ്‌തെന്നും തനിക്ക്‌ അത്‌ കേട്ടത്‌ മുതല്‍ കാത്തിരിക്കാന്‍ തീരെ വയ്യെന്നായെന്നും അദ്ദേഹം പറഞ്ഞു. എന്തായാലും ഈ സംഘം വീണ്ടുമെത്തുമ്പോള്‍ പ്രേക്ഷക പ്രതീക്ഷ വാനോളമാണ്.

shortlink

Post Your Comments


Back to top button