
മലയാളികളുടെ പ്രിയതാരം കുഞ്ചാക്കോബോബനും വോട്ട് ചോദിച്ചു രംഗത്ത് ഇറങ്ങിയിരിക്കുകയാണ്. സിനിമ താരങ്ങള്‍ ഇലക്ഷന്‍ പ്രചരണത്തിന് ഇറങ്ങുന്നത് സര്‍വ്വ സാധാരണമാണ്. മിക്ക സിനിമ താരങ്ങളും അവരുടെ രാഷ്ട്രീയ മനോഭാവം അനുസരിച്ചാണ് വോട്ട് തേടാന്‍ ഇറങ്ങുന്നത്. എന്നാല്‍ കുഞ്ചാക്കോ ബോബന്‍ മറിച്ചാണ് ഏതെങ്കിലുമൊരു രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടിയോ രാഷ്ട്രീയ നേതാവിന് വേണ്ടിയോ അല്ല കുഞ്ചാക്കോ ബോബന്‍റെ വോട്ട് തേടല്‍. വോട്ടര്‍മാര്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടിയായ സ്വീപ്പിന്‍റെ ഭാഗമായിട്ടാണ് കുഞ്ചാക്കോ ബോബന്‍ എല്ലാവരോടുമായി വോട്ട് ചെയ്യണം എന്ന് അഭ്യര്‍ത്ഥിച്ചത്.
Post Your Comments