CinemaNEWS

കല്‍പനയുടെ മകള്‍ ശ്രീമയി അഭിനയരംഗത്തേക്ക്

മലയാളത്തിന്‍റെ പ്രിയ നടി കല്‍പനയുടെ മകള്‍ ശ്രീമയി അഭിനയ രംഗത്തേക്ക് വരുന്നു. ശ്രീമയിക്ക് അഭിനയിക്കാന്‍ താല്‍പര്യമുണ്ടെന്ന് പറഞ്ഞത് കല്‍പനയുടെ സഹോദരിയും നടിയുമായ ഉര്‍വശ്ശിയാണ്. ‘ന്നോട് കാ’ എന്ന സിനിമയുടെ ഓഡിയോ ഫങ്ങ്ഷനിടെയാണ് ഉര്‍വ്വശി ശ്രീമയിയുടെ അഭിനയ മോഹം തുറന്നു പറഞ്ഞത്. തമിഴ് താരം പ്രഭു ഉള്‍പ്പെടെയുള്ളവര്‍ വേദിയില്‍ ഉണ്ടായിരുന്നു. ഞങ്ങളുടെ അടുത്ത തലമുറകൂടി സിനിമയില്‍ വരട്ടെ എന്നാണ് ഇതിനെ കുറിച്ച് ഉര്‍വ്വശി പറഞ്ഞത്. ഉര്‍വശിക്കൊപ്പം ചെന്നൈയിലാണ് ശ്രീമയി താമസിക്കുന്നത്.

shortlink

Post Your Comments


Back to top button