KollywoodNEWS

എമി ജാക്സണ്‍ കരാട്ടെയും ബോക്സിങ്ങും പഠിക്കുന്നു

‘ഐ’ എന്ന ശങ്കര്‍ ചിത്രത്തിലൂടെ പ്രേക്ഷക മനംകവര്‍ന്ന നടിയാണ് എമി ജാക്സണ്‍. എമി ജാക്സണ്‍ ഇപ്പോള്‍ അല്‍പം അടിയും തടയുമൊക്കെ പഠിക്കാനുള്ള ഒരുക്കത്തിലാണ്. പൊതുവേദികളിലെ ശല്യങ്ങളില്‍ നിന്നും രക്ഷ നേടാന്‍ വേണ്ടിയൊന്നുമല്ല എമി ജാക്സണ്‍ ഇതൊക്കെ അഭ്യസിക്കുന്നത്. യന്തിരന്‍ 2 എന്ന ചിത്രത്തിന് വേണ്ടിയാണ് എമി കരാട്ടെയും,ബോക്സിങ്ങുമൊക്കെ പഠിക്കുന്നത്. നായികയായ എമിയും ചിത്രത്തില്‍ റോബര്‍ട്ടാണെന്നാണ് അറിയാന്‍ കഴിയുന്നത്. ചിത്രത്തിലെ സംഘട്ടന രംഗങ്ങള്‍ എമിക്കും ചെയ്യേണ്ടതായിട്ടുണ്ട്. അതിന് പൂര്‍ണത കിട്ടാന്‍ വേണ്ടിയാണ് എമി കാരാട്ടെ പഠിക്കാന്‍ തുനിഞ്ഞു ഇറങ്ങിയത്. ഇതിനായി എമിക്ക് വേണ്ടി ഒരു പ്രത്യേക പരിശീലകനെയും നിയോഗിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button