General

ലീലയുടെ വ്യാജപ്രിന്റ് പ്രചരണം ശക്തമായ മറുപടിയുമായി രഞ്ജിത്ത്

 തിയറ്ററുകള്‍ക്കൊപ്പം ഓണ്‍ലൈനിലും റിലീസ് ആയ ലീലയുടെ വ്യാജപ്രിന്റ് പ്രചരിക്കുന്നതിനെതിരെ രഞ്ജിത്ത് ശക്തമായി പ്രതികരിക്കുകയാണ്. വ്യാജപ്രിന്റിന് പിന്നില്‍ സിനിമയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കറുത്ത ശക്തികളാണെന്ന് രഞ്ജിത്ത് അവകാശപ്പെടുന്നു. അത് ആരൊക്കെയാണെന്ന് തനിക്കറിയാമെന്നും സിനിമയുടെ നിര്‍മ്മാതാവും സംവിധായകനും കൂടിയായ രഞ്ജിത് പറയുന്നു. സിനിമിയുടെ മികച്ച ക്വാളിറ്റിയുള്ള പ്രിന്റ് ആണ് ടോറന്റിലൂടെയും ഫേസ്ബുക്ക് പേജുകളിലൂടെയും ഇപ്പോള്‍ പ്രചരിച്ചു കൊണ്ടിരിക്കുന്നത്
ചിത്രത്തിന് എല്ലാ ഭാഗത്ത് നിന്നും ലഭിക്കുന്ന പ്രതികരണത്തിന്റെ സന്തോഷത്തിലായിരുന്നു ഞാനും സഹപ്രവര്‍ത്തകരും. ഇന്നലെ രാത്രിയാണ് ആ ആഹ്ലാദത്തെ മുറിവേല്‍പ്പിക്കുന്ന രീതിയില്‍ ശ്രമം ഉണ്ടായത്. പൈറസി മലയാള സിനിമ എന്നും നേരിടുന്നതാണ്. എന്നാല്‍ സിനിമ ദേശം കടന്ന് കടലും കടന്ന് മറ്റ് ഭൂഖണ്ഡങ്ങളിലെ പ്രേക്ഷകരിലെത്തുന്ന സമയത്ത് അത് തകര്‍ക്കാന്‍ ശ്രമിക്കുന്ന കറുത്ത കൈകള്‍ ആരൊക്കെയാണെന്ന് വ്യക്തമായി മനസിലാക്കാന്‍ കഴിയും. അവര്‍ക്കെതിരെ നിയമനടപടി ഉണ്ടാകും. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല ഇക്കാര്യം നേരിട്ട് അറിയിച്ചിരുന്നു. കേരളത്തിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ സഹായവും അദ്ദേഹം അറിയിച്ചുണ്ട്. ഉടന്‍ നിയമനടപടി ഉണ്ടാകും. സിനിമയെ സ്‌നേഹിക്കുന്നവര്‍ ഈ നിയമവിരുദ്ധനീക്കത്തിന് കൂട്ടുനില്‍ക്കരുതെന്നും രഞ്ജിത് പറയുന്നു. മറ്റ് മാര്‍ഗങ്ങളിലൂടെ ഈ ചിത്രത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നവരോട് ഒന്നും പറയാനില്ല എന്നും രഞ്ജിത്ത് വ്യക്തമാക്കുന്നു.
 

shortlink

Related Articles

Post Your Comments


Back to top button