General

പൈറസി നടത്തുന്ന കുറ്റവാളികളെ തൂക്കിലേറ്റണം : വിജയ്‌ ബാബു

ഇന്‍റര്‍നെറ്റിലൂടെ സിനിമ പ്രചരിപ്പിക്കുന്നവരെ തൂക്കി കൊല്ലണം എന്ന വാദവുമായി മുന്നോട്ട് വന്നിരിക്കുകയാണ് നടനും നിര്‍മ്മാതാവുമായ  വിജയ്‌ ബാബു. തന്‍റെ ഫേസ്ബുക്കിലൂടെയാണ് താരം ഇത്തരമൊരു പ്രസ്താവന ഉന്നയിച്ചത്. സംവിധായകരുടെയും നിര്‍മ്മാതാവിന്‍റെയും മുഴുവന്‍ ക്രൂ മെമ്പേഴ്സിന്‍റെയും സ്വപ്നമാണ് സിനിമ. വര്‍ഷങ്ങള്‍ കഷ്ടപ്പെട്ട് ചെയ്യുന്ന സിനിമ ചില കീടങ്ങള്‍ പകര്‍ത്തിയെടുത്ത് വിതരണം ചെയ്യുന്നു. അവര്‍ക്ക് ഇതില്‍ നിന്ന് എന്ത് ലഭിക്കുമെന്ന് മനസിലാകുന്നില്ല. വിജയ്‌ ചിത്രം തെരിയും രഞ്ജിത്ത് ചിത്രം ലീലയും അതിന് ഇരയായിരിക്കുന്നു. ഇതിനെതിരെ പ്രവര്‍ത്തിക്കുന്ന കുറ്റവാളികളെ കണ്ടെത്തി തൂക്കിലേറ്റണമെന്നും താരം പറയുന്നു.

shortlink

Post Your Comments


Back to top button