Uncategorized

ന്യൂഡല്‍ഹി എന്ന മലയാള ചിത്രത്തിന്‍റെ തമിഴ് പതിപ്പില്‍ നിന്ന് രജനികാന്ത് പിന്മാറിയതിന്‍റെ കാരണം സിനിമയുടെ നിര്‍മ്മാതാവ് വെളിപ്പെടുത്തുന്നു

മമ്മൂട്ടിക്ക് തന്‍റെ കരിയറില്‍ ബ്രേക്ക് നല്‍കിയ ചിത്രമാണ് ന്യൂഡല്‍ഹി. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ ജോഷി സംവിധാനം ചെയ്ത ചിത്രത്തിലെ ജി.കെ എന്ന മമ്മൂട്ടിയുടെ കഥാപാത്രം പ്രേക്ഷകരെ ഏറെ ആകര്‍ഷിച്ചിരുന്നു. ഈ സിനിമയുടെ റീമേക്കിന് രജനീകാന്ത് താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നതായി ന്യൂഡല്‍ഹിയുടെ നിര്‍മ്മാതാവും മലയാളത്തിലെ മുന്‍നിര ബാനറുകളിലൊന്നായിരുന്ന ജൂബിലിയുടെ സാരഥിയുമായ ജോയ് വെളിപ്പെടുത്തുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം ജോയ് വിശദീകരിച്ചത്.
രജനീകാന്ത് ന്യൂഡല്‍ഹി കണ്ട് ഹിന്ദി റീമേക്കിന് താല്‍പ്പര്യം പ്രകടപ്പിച്ചിരുന്നു എന്ന് ജോയ് പറയുന്നു. തമിഴിലാണെങ്കില്‍ ചെയ്യാമെന്ന് ജോയ് രജനികാന്തിന് മറുപടിയും നല്‍കി. അത് കേട്ട രജനിയുടെ മറുപടി ഇപ്രകാരമായിരുന്നു. “തമിഴില്‍ എല്ലാമേ ഞാന്‍ ചെയ്യണം, മമ്മൂട്ടി പണ്‌റ മാതിരി ആളുകളെ വച്ച് സെയ്യ മുടിയാത് അവിടെ ഓഡിയന്‍സിന് അത് സ്വീകരിക്കാനാവില്ല”.
ഒരു കാല്‍ നഷ്ടപ്പെട്ട മമ്മൂട്ടിയുടെ ജി.കെ എന്ന കഥാപാത്രം എതിരാളികളെ വകവരുത്തുന്നത് തന്‍റെ അനുയായികളെ ഉപയോഗിച്ചാണ്. അനുയായികളിലൂടെയുള്ള പ്രതികാരം തമിഴ് ജനതയ്ക്ക് സ്വീകര്യമാകില്ല എന്നതായിരുന്നു രജനിയുടെ കണ്ടെത്തല്‍.

shortlink

Post Your Comments


Back to top button