സിനിമ താരങ്ങളുടെ നിറ സാന്നിദ്ധ്യത്തില്‍ നടന്‍ രതീഷിന്‍റെ മകള്‍ വിവാഹിതയായി

കൊച്ചി : നടന്‍ രതീഷിന്റെ മകള്‍  പത്മ വിവാഹിതയായി. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മലയാള സിനിമാലോകം ഒന്നടങ്കമെത്തിയിരുന്നു. മാതാപിതാക്കളുടെ സ്ഥാനത്തുനിന്ന് മേനകയും, സുരേഷും വധുവിനെ കതിര്‍മണ്ഡപത്തിലേക്ക് കൈപിടിച്ചു കൊണ്ടു വന്നു. ഇടപ്പള്ളി  സ്വദേശി സഞ്ജീവാണ് പത്മയുടെ കഴുത്തില്‍  മിന്നു ചാര്‍ത്തിയത്. മമ്മൂട്ടി മോതിരം കൈമാറിയപ്പോള്‍  ജയറാം പൂച്ചെണ്ട് നല്‍കി. പാര്‍വതിയും മേനകയും വധൂവരന്‍മാര്‍ക്ക് മധുരം പകര്‍ന്നു. ദിലീപ്, മഞ്ജു വാര്യര്‍, തിരുവനന്തപുരത്തെ ബി.ജെ.പി സ്ഥാനാര്‍ത്ഥി ശ്രീശാന്ത് തുടങ്ങി നിരവധി പ്രമുഖര്‍ ചടങ്ങിന് സാക്ഷികളായിരുന്നു. ജനാര്‍ദ്ദനന്‍, കവിയൂര്‍ പൊന്നമ്മ, കെ.പി.എ.സി ലളിത, രഞ്ജി പണിക്കര്‍, മനോജ് കെ ജയന്‍, മണിയന്‍പിള്ള രാജു, ഷാജി കൈലാസ്, ആനി, ചിപ്പി, നീരജ് മാധവ്, തുടങ്ങിയ സിനിമാ രംഗത്തെ മറ്റ് പ്രമുഖരും വിവാഹത്തില്‍ പങ്കെടുത്തു.

Share
Leave a Comment