രജനികാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം കബാലിയുടെ ഡബ്ബിംഗ് ലിസിയുടെ “Le Magic Lantern” സ്റ്റുഡിയോയിൽ ഇപ്പോള്‍ പുരോഗമിച്ചു വരികയാണ്. സംവിധായകൻ പ്രിയദർശന്റെയും ലിസിയുടെയും ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ഫോർ ഫ്രേംസ് സ്റ്റുഡിയോയുടെ ഉടമസ്ഥാവകാശം ഭർത്താവ് പ്രിയദർശനുമായി പിരിഞ്ഞതിനുശേഷം ലിസി സ്വന്തമാക്കിയിരുന്നു. ഫോർ ഫ്രേംസ് സ്റ്റുഡിയോ ആണ് ഇപ്പോൾ “Le Magic Lantern” എന്ന പേരില്‍ അറിയപ്പെടുന്നത്. “Le Magic Lantern” സ്റ്റുഡിയോ സാങ്കേതികപരമായി വളരെ മുന്നിലാണെന്ന് ലിസി പറയുന്നു . അത്കൊണ്ടാണ് കബാലി പോലൊരു വലിയ ചിത്രത്തിന്റെ ഡബ്ബിങ്ങിനായി രജനികാന്ത് “Le Magic Lantern” ഇൽ എത്തിയതെന്നും ലിസി വ്യക്തമാക്കി.
Post Your Comments