NEWS

മലയാള സിനിമയില്‍ ഏറ്റവും ആകര്‍ഷണീയത തോന്നിയ സ്ത്രീയെക്കുറിച്ച് നിവിന്‍ പോളി മനസ്സ് തുറക്കുന്നു

മലയാള സിനിമയില്‍ തനിക്ക് ഏറ്റവും ആകര്‍ഷണീയത തോന്നിയ സ്ത്രീയെക്കുറിച്ച് യുവതാരം നിവിന്‍ പോളി മനസ്സ് തുറക്കുകയാണ്. കൊച്ചി ടൈംസിന്റെ ‘മോസ്റ്റ് ഡിസയറബിള്‍ മാന്‍ ഓഫ് 2015’ ആയി നിവിനെ തെരഞ്ഞെടുത്തിരുന്നു. ഈ അവസരത്തില്‍ നടത്തിയ അഭിമുഖത്തിലാണ് ഏറ്റവും ആകര്‍ഷണീയതയുള്ള സ്ത്രീയെക്കുറിച്ച് നിവിന്‍ തുറന്നു പറഞ്ഞത്. “തന്‍റെ മനസ്സിലെ ആകര്‍ഷണീയത നിറഞ്ഞ സ്ത്രീ സാന്നിദ്ധ്യം സംവിധായിക അഞ്ജലി മേനോനാണ്” നിവിന്‍ വ്യക്തമാക്കുന്നു.

“അഞ്ജലി മേനോന്റെ ക്ലാസിക് ലുക്കിന് മുകളില്‍ ആരും വരുമെന്ന് തോന്നുന്നില്ല. തന്റേതായ സൗന്ദര്യവും ആകര്‍ഷണീയതയും അവര്‍ക്കുണ്ട്. എപ്പോഴും സന്തോഷം പ്രസരിപ്പിക്കുന്ന പോസിറ്റീവ് മനോഭാവമുള്ള ആളുമാണ് അവര്‍. ജോലിയിലും സമീപനത്തിലും തന്റേതായ ഒരു നിലവാരം അവര്‍ കാത്തുസൂക്ഷിക്കാറുമുണ്ട്.”
നിവിന്‍ പോളി ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഈ തുറന്നു പറച്ചില്‍ നടത്തിയത്.

anjali

shortlink

Post Your Comments


Back to top button