ദുല്‍ഖര്‍ സല്മാന് സംസ്ഥാന പുരസ്കാരം നേടിക്കൊടുത്ത ചാര്‍ലി തമിഴിലേക്ക് റീമേക്ക് ചെയ്യാന്‍ ഒരുങ്ങുകയാണ്. ചാര്‍ലിയെ തമിഴില്‍ എത്തിക്കാന്‍ ഒരുങ്ങുന്ന അണിയറ സംഘം ചാര്‍ലിയായി വേഷമിടാന്‍ പരിഗണിച്ചിരിക്കുന്നത് ഒരു തമിഴ് സൂപ്പര്‍താരത്തെയാണ്. സൂപ്പര്‍താരം മാധവനാണ് തമിഴ് റീമേക്കിലെ ചാര്‍ലിയായി പ്രത്യക്ഷപ്പെടുക. നേരെത്തെ ധനുഷ് ചാര്‍ലിയായി എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ മാധവന് ചാര്ലിയാകും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. മലയാളത്തില്‍ ചിത്രത്തിന് കിട്ടിയ സ്വീകാര്യത തമിഴിലും കിട്ടുമെന്ന പ്രതീക്ഷയിലാണ് ചാര്‍ലിയുടെ തമിഴ് പതിപ്പ് ഒരുക്കുന്ന അണിയറ സംഘത്തിന്റെ വിശ്വാസം. ചിത്രവുമായി ബന്ധപ്പെട്ട മറ്റ് പ്രാരംഭ ജോലികള്‍ നടന്നു വരികയാണ്.
Post Your Comments