BollywoodNEWS

അനുരാഗ് കാശ്യപിന്റെ ത്രില്ലര്‍ ചിത്രം ‘രമണ്‍ രാഘവ് 2.0’ വരുന്നു

പരമ്പര കൊലയാളിയുടെ യഥാര്‍ഥ കഥ പറയുന്ന അനുരാഗ് കാശ്യപ് ചിത്രമാണ് ‘രമണ്‍ രാഘവ് 2.0’. അറുപതുകളുടെ പകുതിയില്‍ ബോംബെയില്‍ ജീവിച്ചിരുന്ന രമണ്‍ രാഘവ് എന്ന പരമ്പര കൊലയാളിയുടെ യഥാര്‍ഥ കഥയാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. നവാസുദ്ദീന്‍ സിദ്ദിഖിയാണ് ടൈറ്റില്‍ റോളില്‍ വരിക. മറ്റൊരു പ്രധാന കഥാപാത്രമായ പൊലീസുകാരന്റെ വേഷത്തില്‍ വിക്കി കൗശല്‍ അഭിനയിക്കുന്നു. ഇത്തവണത്തെ കാന്‍ ഫിലിം ഫെസ്റ്റിവലിലേക്ക് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

shortlink

Post Your Comments


Back to top button