GeneralNEWSUncategorized

ചലച്ചിത്രതാരം നമിതയും രാഷ്ട്രീയത്തിലേക്ക്

ചെന്നൈ: നടി നമിത ജയലളിതയുടെ അണ്ണാ ഡി.എം.കെയില്‍ ചേര്‍ന്നു. തിരുച്ചിറപ്പള്ളിയില്‍ പ്രചാരണത്തിനെത്തിയ തമിഴ്‌നാട്‌ മുഖ്യമന്ത്രിയും പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ ജയലളിതയില്‍ നിന്ന് നമിത പാര്‍ട്ടി അംഗത്വം സ്വീകരിച്ചു.

ഗുജറാത്തിലെ സൂറത്ത് സ്വദേശിനിയായ നമിത കപൂര്‍ എന്ന നമിത തെന്നിന്ത്യന്‍ സിനിമയില്‍ സജീവമായതോടെ ചെന്നൈയില്‍ സ്ഥിരതാമസമാക്കുകയായിരുന്നു. തെന്നിന്ത്യയിലും പ്രത്യേകിച്ച് തമിഴ് നാട്ടിൽ നമിതക്ക് ധാരാളം ആരാധക ക്ലബ്ബുകൾ ഉണ്ട്. ആദ്യ ചിത്രം തെലുങ്കിലെ സൊന്തം എന്ന ചിത്രമാണ്. പിന്നീട് തമിഴ് ചിത്രമായ എന്ന്കൾ അണ്ണ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായി. അതിനു ശേഷം കന്നട, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ അഭിനയിച്ചു.

ഒരു സ്റ്റേജ് പരിപാടിയുമായി ബന്ധപ്പെട്ട് ശ്രീലങ്കയിലായിരുന്ന നമിത തിരുച്ചിറപ്പള്ളിയിലെത്തി പാര്‍ട്ടി അംഗത്വം സ്വീകരിക്കുകയായിരുന്നു.

shortlink

Post Your Comments


Back to top button