GeneralNEWS

ഉദ്ഘാടനം ചെയ്യാതെ മടങ്ങാന്‍ ശ്രമിച്ചെന്ന വാര്‍ത്ത; ഭാമയ്ക്ക് പറയാനുള്ളത് ഒരു തട്ടിപ്പിന്‍റെ കഥ

മൂവാറ്റുപുഴയിലെ ടെക്സ്റ്റൈൽ ഷോപ്പിന്‍റെ മനേജിങ്ങ് ഡയറക്ടർ എന്ന പേരില്‍ ശ്രീജിത്ത് രാജാമണി എന്നയാളാണ് സമീപിച്ചത്. രണ്ടരലക്ഷം രൂപയായിരുന്നു പ്രതിഫലം നല്‍കാമെന്ന് പറഞ്ഞത്. ഒരു ലക്ഷം രൂപ മുന്‍കൂറായി നല്‍കാമെന്നും ബാക്കി തുക ഉദ്ഘാടനത്തിനു ശേഷം നല്‍കാമെന്നുമായിരുന്നു പറഞ്ഞത്. പക്ഷേ 15000 രൂപ അഡ്വാൻസായി നല്‍കി. എങ്കിലും ഒരു പ്രൊഫഷണല്‍ എന്ന നിലയില്‍ ഉദ്ഘാടനത്തിനു പോകുകയായിരുന്നു. അവിടെയെത്തി രാജാമണിയെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. ബാക്കി പ്രതിഫലത്തെ കുറിച്ചു ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി ഞെട്ടിക്കുന്നതായിരുന്നു. തന്‍റെ പേരില്‍ 50000 രൂപ വാങ്ങി ശ്രീജിത്ത് രാജാമണി വാങ്ങിയിരുന്നു. മാത്രവുമല്ല താന്‍ ഉദ്ഘാടനത്തിനായി ഒരു ലക്ഷം രൂപ മാത്രമാണ് ആവശ്യപ്പെട്ടതെന്നുമായിരുന്നു ശ്രീജിത്ത് രാജാമണി സംഘാടകരോട് പറഞ്ഞിരുന്നത്. ചതിക്കപ്പെട്ടുവെന്ന് മനസ്സിലായെങ്കിലും ഉദ്ഘാടനം നിര്‍വഹിക്കാതെയല്ല മൂവാറ്റുപുഴയില്‍ നിന്ന് മടങ്ങിയത്. ഇതുമായി ബന്ധപ്പെട്ട വ്യാജവാര്‍ത്തകള്‍ വിശ്വസിക്കരുത്. വഞ്ചിക്കപ്പെട്ടതിന് എതിരെ നിയമത്തിന്‍റെവഴിക്ക് നീങ്ങും. ഇത്തരം വഞ്ചകന്‍മാര്‍ നിയമത്തിന്റെ മുന്നില്‍ കുടുങ്ങും എന്നുതന്നെയാണ് വിശ്വസിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button