ഹുമാ ഖുറേഷി ഇനി മറ്റൊരു സൂപ്പര്‍താരത്തിന്‍റെ നായികയാകും

മമ്മൂട്ടിയുടെ പുതിയ ചിത്രമായ വൈറ്റിലെ നായിക ഇനി പറക്കാന്‍ പോകുന്നത് ഹോളിവുഡിലേക്കാണ്. ഉദയ് അനന്ദന്‍ സംവിധാനം ചെയ്യുന്ന വൈറ്റില്‍ മമ്മൂട്ടിയുടെ നായികയായ ഹുമാ ഖുറേഷിയാണ് ഹോളിവുഡിലേക്ക് സാന്നിദ്ധ്യമറിയിക്കാന്‍ ഒരുങ്ങുന്നത്. ഹോളിവുഡ് ഹൊറര്‍ ചിത്രമായ മമ്മിയുടെ ഏറ്റവും പുതിയ പതിപ്പ് ‘മമ്മി റീബൂട്ടി’ല്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടോം ക്രൂസിന്റെ നായികയായാണ് ഹൂമ വേഷമിടുന്നത്.

അനുരാഗ് കാശ്യപിന്റെ ‘ഗ്യാങ്‌സ് ഓഫ് വാസിപൂര്‍’, ശ്രീറാം രാഘവന്റെ ബദ്‌ലാപൂര്‍ തുടങ്ങി ഹിന്ദിയിലും മറാത്തിയിലും ബംഗാളിയിലും ശ്രദ്ധേയ ചിത്രങ്ങളില്‍ അഭിനയിച്ച താരമാണ് ഹുമാ ഖുറേഷി. ഹുമാ ഖുറേഷിയുടെ ആദ്യ മലയാള ചിത്രമാണ് വൈറ്റ്.

Share
Leave a Comment