General

‘വിവാഹ സങ്കല്‍പ്പങ്ങളെക്കുറിച്ച് നയന്‍‌താര മനസ്സ് തുറക്കുന്നു’

 

തെന്നിന്ത്യന്‍ സൂപ്പര്‍ നായിക നയന്‍‌താര തന്‍റെ വിവാഹ സങ്കല്‍പ്പങ്ങളെക്കുറിച്ച് മനസ്സ് തുറക്കുകയാണ്. അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ഒരു കുടുംബ ജീവിതം ഞാനും ആഗ്രഹിയ്ക്കുന്നു എന്ന് 31-കാരിയായ നയന്‍താര വ്യക്തമാക്കി. വിവാഹം എന്ന സംസ്കാരത്തെ വളരെയധികം ഇഷ്ടപ്പെടുന്ന ആളാണ് ഞാന്‍ . നല്ലൊരു കുടുംബ ജീവിതം ആഗ്രഹിയ്ക്കുന്നുണ്ട്. ഒരിക്കല്‍ വിവാഹം ഉണ്ടാവും. പക്ഷേ അത് അഞ്ച് വര്‍ഷത്തിനുള്ളിലോ അതിന് ശേഷമോ എന്നൊന്നും ഇപ്പോള്‍ പറയാന്‍ കഴിയില്ല. ഇപ്പോള്‍ അഭിനയത്തിലാണ് തന്‍റെ ശ്രദ്ധയെന്നും താരം പറഞ്ഞു. ചെന്നൈ ടൈംസിന്റെ 2015 ലെ ഏറ്റവും ആകര്‍ഷണമുള്ള വനിതയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നയന്‍താര.

shortlink

Related Articles

Post Your Comments


Back to top button