
പഴയകാല കന്നഡ സൂപ്പര്‍താരം രാജ്കുമാറിന്‍റെ സിനിമ വീണ്ടും വരികയാണ്. ഹുന്‍സൂര്‍ കൃഷ്ണമൂര്‍ത്തി സംവിധാനം ചെയ്ത് 177-ല്‍ പുറത്തിറങ്ങിയ ‘ബഭ്രുവാഹന’ എന്ന ചിത്രമാണ് പുതു അവതരണത്തോടെ വീണ്ടും വരുന്നത്. 60 ലക്ഷം രൂപ ചെലവിട്ടാണ് ചിത്രം വീണ്ടും തിയറ്ററില്‍ എത്തിക്കുന്നത്. 35 ലക്ഷം രൂപയായിരുന്നു ആദ്യ നിര്‍മ്മാണ ചെലവ്. പുതു സാങ്കേതിക വിദ്യകള്‍ നന്നായി പ്രയോജനപ്പെടുത്തി യുവത്വത്തെ ആകര്‍ഷിക്കാനാണ് അണിയറക്കാരുടെ ശ്രമം. കര്‍ണാടകത്തിലെ 60 തിയറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. രാജ്കുമാര്‍ ഇരട്ട വേഷത്തിലാണ് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. ബി.സരോജ ദേവിയാണ് ചിത്രത്തിലെ നായിക. കാഞ്ചന, ജയമാല എന്നിവരാണ് മറ്റ് താരങ്ങള്‍. മഹാഭാരതകഥയെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണ് ഇത്. എന്തായാലും ഈ പുതു അവതരണ രീതി കന്നടയിലെ സിനിമാപ്രേമികള്‍ ഏറ്റെടുക്കും എന്ന് തന്നെ കരുതാം.
Post Your Comments