BollywoodNEWS

മലയാളി സംവിധായികയുടെ നസറുദീന്‍ ഷാ ചിത്രം വരുന്നു

നസ്‌റുദ്ദീന്‍ ഷായെ കേന്ദ്രകഥാപാത്രമാക്കി മലയാളി സംവിധായിക ബോളിവുഡില്‍ അണിയിച്ചൊരുക്കിയ ചിത്രമാണ് ‘വെയ്റ്റിംഗ്’. മലയാളിയായ അനു മേനോനാണ് ഈ ബോളിവുഡ് ചിത്രത്തിന്റെ സംവിധാനം. ദുബായ് രാജ്യാന്തര ചലച്ചിത്രമേളയില്‍ പ്രിമിയര്‍ ചെയ്ത ചിത്രം ഈ മാസം 29ന് പ്രദര്‍ശനത്തിനെത്തും. സിനിമയുടെ ചില പ്രധാന ഭാഗങ്ങള്‍ കേരളത്തിലും ചിത്രീകരിച്ചിട്ടുണ്ട്. ആശുപത്രിയില്‍ വച്ച് അവിചാരിതമായി കണ്ടുമുട്ടുകയും സൗഹൃദത്തിലാവുകയും ചെയ്യുന്ന രണ്ട് പേരിലൂടെയാണ് ചിത്രം മുന്നോട്ടു പോകുന്നത്. ആശുപത്രിയിലെ വെയ്റ്റിംഗ് റൂമില്‍ നിന്നുള്ള ബന്ധമെന്ന സൂചനയിലാണ് ടൈറ്റില്‍. അനുരാധാ മേനോന് ലണ്ടന്‍ ഇന്ത്യന്‍ ചലച്ചിത്രമേളയില്‍ മികച്ച സംവിധാനത്തിന് പുരസ്‌കാരവും ലഭിച്ചിരുന്നു. രജത് കപൂര്‍,സുഹാസിനി എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.

shortlink

Post Your Comments


Back to top button