Bollywood

കങ്കണ – ഹൃത്വിക് പ്രണയബന്ധം പുതിയ വഴിത്തിരിവില്‍ കങ്കണ ഹൃത്വിക്കിനയച്ച ഇമെയില്‍ സന്ദേശങ്ങള്‍ പുറത്ത്

പഴയ പ്രണയബന്ധത്തെച്ചൊല്ലി കങ്കണ റണൗത്തും ഋത്വിക് റോഷനും തമ്മില്‍ കോടതി കയറിയതൊക്കെ വലിയ വാര്‍ത്തയായി ഇടം പിടിച്ചതാണ്. കങ്കണ അയച്ചതെന്ന് പറയപ്പെടുന്ന ഇമെയില്‍ സന്ദേശങ്ങള്‍ ഹൃത്വിക് സൈബര്‍ ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ സെല്ലിന് മുന്നില്‍ ഹാജരാക്കി. ഉദ്യോഗസ്ഥര്‍ ഇവ ഡിജിറ്റര്‍ ഫോറന്‍സിക് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. പൊലീസിന് ഹൃത്വിക് സമര്‍പ്പിച്ച ഇമെയിലുകളില്‍ ചിലത് ഏതാനും ദേശീയമാധ്യമങ്ങള്‍ക്ക് ലഭിക്കുകയുണ്ടായി

കങ്കണ ഹൃത്വിക്കിനയച്ച ഇമെയില്‍ സന്ദേശങ്ങളില്‍ ചിലത് ചുവടെ

1. ചിലപ്പോള്‍ എല്ലാ കാര്യത്തിലും എനിക്ക് അനിശ്ചിതത്വം തോന്നുന്നു. നമ്മുടെ സ്‌നേഹം ശരിക്കും നിലനില്‍ക്കുന്നുണ്ടോ? അതോ അതൊരു ഭാവന മാത്രമാണോ?

2. ഞാന്‍ ഭാവനയിലുള്ള ഒരാളുമായാണോ സംസാരിക്കുന്നത്? എന്നോട് എന്താണ് ഒരിക്കലും സംസാരിക്കാത്തത്?

3. ഈ മെയിലുകള്‍ എല്ലാം അയച്ചിട്ടും ഒരു മറുപടി പോലും ലഭിക്കുന്നില്ല എന്നത് എത്രമാത്രം ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് അറിയുമോ?

4. നേരില്‍ കണ്ടെന്ന് എനിക്ക് വിശ്വസിക്കാനാവുന്നില്ല. ആ സമയത്ത് ഞാന്‍ ആകെ അങ്കലാപ്പിലായിരുന്നു. എന്റേതായ രീതിയില്‍ വ്യത്യസ്തയായ ഒരു വ്യക്തിയായാണ് ഞാന്‍ എന്നെക്കുറിച്ച് കരുതിയിരുന്നത്. പക്ഷേ നിന്റെ മുന്നിലെത്തുമ്പോള്‍ ഞാന്‍ ഒരു കൗമാരക്കാരിയെപ്പോലെ പെരുമാറുന്നു.

5. എനിക്ക് ആസ്‌പെര്‍ഗേഴ്‌സ് സിന്‍ഡ്രോം ഉണ്ട് എന്ന് ഞാന്‍ കണ്ടെത്തിയിരിക്കുന്നു. അതിന്റെ ലക്ഷണങ്ങളില്‍ 98 ശതമാനവും എനിക്കുണ്ട്. ഈ സിന്‍ഡ്രോം ഉള്ള ആളുകള്‍ ചിലപ്പോള്‍ ഭാവനയില്‍ ബന്ധങ്ങളുണ്ടാക്കും. കുറേക്കാലമായി നിന്നോടൊപ്പം ജീവിക്കുന്നതുപോലെയാണ് എനിക്ക് തോന്നുന്നതെന്ന് ഞാന്‍ പറയാറില്ലേ?

കങ്കണയുടേതെന്ന പേരില്‍ ഹൃത്വിക് സമര്‍പ്പിച്ചിരിക്കുന്ന ഇമെയിലുകള്‍ വിശ്വാസയോഗ്യമല്ലെന്നാണ് കങ്കണയുടെ അഭിഭാഷകന്‍ പറയുന്നത്. കങ്കണയുടെ ഇമെയില്‍ നേരത്തേ ഹാക്ക് ചെയ്യപ്പെട്ടിരുന്നതാണെന്നും കേസിന്റെ കാര്യത്തില്‍ നേട്ടമുണ്ടാക്കാനായി ഹൃത്വിക്കോ അദ്ദേഹത്തിന് വേണ്ടി മറ്റുള്ളവരോ ആവാം ഈ ഇമെയിലുകളെല്ലാം അയച്ചതെന്നുമാണ് കങ്കണയുടെ പക്ഷത്തിന്റെ വാദം.

shortlink

Post Your Comments


Back to top button