Hollywood

സന്തോഷ്‌ ശിവനെ ഞെട്ടിച്ച ഹോളിവുഡ് ചിത്രം

സ്റ്റാന്‍ലി കുബ്രിക്കിന്റെ സ്പേസ് ഒഡിസി എന്ന സയന്‍സ് ഫിക്ഷന്‍ ചിത്രത്തത്തെ വാനോളം പുകഴ്ത്തുകയാണ് സംവിധായകനും ക്യാമറമാനുമായ സന്തോഷ്‌ ശിവന്‍. എന്‍റെ കാഴ്ചകളെ അട്ടിമറിച്ച ചിത്രമായിരുന്നു ഇത്. പിന്നാലെ വന്ന സയന്‍സ് ഫിക്ഷന്‍ സിനിമകളെയെല്ലാം സ്വാധീനിച്ച ചിത്രം സ്പേസ് ഒഡിസി തന്നെയായിരുന്നുവെന്ന് സന്തോഷ്‌ ശിവന്‍ പറയുന്നു. സിനിമയുടെ പുതു വഴിയാണ് പ്രേക്ഷകന് ഹരം തീര്‍ക്കുന്നത് സ്പേസ് ഒഡിസി അങ്ങനെയൊരു ഗണത്തില്‍ ഉള്‍പ്പെടുത്താവുന്ന ചിത്രമാണെന്നും സന്തോഷ്‌ കൂട്ടിച്ചേര്‍ക്കുന്നു. സ്പേസ് ഫ്ലൈറ്റിന്‍റെ വളരെ ശാസ്ത്രീയമായ ഒരു കൃത്യത ആ ചിത്രം പകര്‍ന്നു നല്‍കുന്നുണ്ട്. വിഷ്വല്‍ ഇഫക്റ്റിനുള്ള ഓസ്‌കാറും ചിത്രം നേടിയെടുക്കുകയുണ്ടായി സന്തോഷ്‌ ശിവന്‍ വ്യക്തമാക്കുന്നു.

shortlink

Post Your Comments


Back to top button