General

നടി രാധിക ആപ്‌തേ സ്വന്തം ഫോട്ടോ നോക്കി പറഞ്ഞത് ഇങ്ങനെയാണ്

നമ്മുടെ കുട്ടിക്കാലത്തെ ഫോട്ടോ വീണ്ടും കാണുമ്പോള്‍ അത് നമുക്ക്  മനസ്സിന് വല്ലാത്തൊരു ആശ്വാസവും,ഊര്‍ജ്ജവുമാണ്. എന്നാല്‍ കുട്ടിക്കാലത്തെ ഫോട്ടോ നോക്കി പ്രശസ്ത നടി രാധിക ആപ്‌തേ തന്നോട് തന്നെ പറയുന്ന നാല് മിനിട്ട് 30 സെക്കന്റുള്ള വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരിക്കുകയാണ്. മനോഹരമായ ആ വാക്കുകള്‍ സ്റ്റീരിയോടൈപ്പ് ജീവിതത്തിന് മുന്നില്‍ തലഉയര്‍ത്തി നില്‍ക്കുന്നത് കാഴ്ചപ്പാടിലെ വ്യത്യസ്തത കൊണ്ടാണ്. സൗന്ദര്യം, ശരീരം, പെരുമാറ്റം എന്നിവ സംബന്ധിച്ച് സമൂഹം പെണ്ണിന് മുകളില്‍ കുത്തിവെക്കുന്ന ചിന്താഗതികളെ ഉടച്ച് വാര്‍ക്കാനുള്ള ശ്രമമാണ് ഫൈന്‍ഡ് യുവര്‍ ബ്യൂട്ടിഫുള്‍ എന്ന വീഡിയോ.

നമ്മുടെ സൗന്ദര്യം പ്രതിഫലിക്കേണ്ടത് നമ്മുടെ കണ്ണുകളില്‍ തന്നെയാണ്. നാം എന്താണോ അതില്‍ ആനന്ദിക്കാന്‍ കഴിയണം. മറ്റൊരാളാവാന്‍ ശ്രമിക്കാതെ സ്വയം കണ്ടെത്തുകയും അഭിമാനിക്കുകയും വേണം. സമൂഹം അടിച്ചേല്‍പ്പിക്കുന്ന പെരുമാറ്റ ചട്ടങ്ങളില്‍ വീണു പോകരുത്. അടക്കവും ഒതുക്കവും ഉള്ള പെണ്‍കുട്ടിയെന്ന നിര്‍വചനത്തിലേക്കും വഴി മാറരുത്. ജീവിതം സ്വന്തം സങ്കല്‍പങ്ങള്‍ക്ക് അനുസരിച്ച് ജീവിച്ച് തീര്‍ക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കണം ഇങ്ങനെയൊക്കെ സ്ത്രീകളോട് ആഹ്വാനം ചെയ്യുകയാണ് ഫൈന്‍ഡ് യുവര്‍ ബ്യൂട്ടിഫുള്‍ എന്ന വീഡിയോ.

shortlink

Post Your Comments


Back to top button