GeneralNEWS

ജനങ്ങളുടെ ദാസനായി എപ്പോഴും ഒപ്പമുണ്ടാകും: പുതിയ സ്ഥാനത്തെ കുറിച്ച് സുരേഷ് ഗോപി

തിരുവനന്തപുരം: രാജ്യസഭയിലേക്ക് തന്നെ നാമനിര്‍ദ്ദേശം ചെയ്തത് രാഷ്ട്രീയത്തിന്‍റെ അടിസ്ഥാനത്തില്‍ അല്ലെന്ന് നടന്‍ സുരേഷ് ഗോപി. കേരളത്തിന്‍റെ വളര്‍ച്ചയ്ക്കായി പ്രാധാനമന്ത്രിയോടൊപ്പം പരമാവധി കാര്യങ്ങള്‍ ചെയ്യുമെന്നും സംസ്ഥാനത്തിന് വേണ്ടി ഉറക്കമില്ലാതെ പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി.തന്നെ ഏല്‍പിച്ച ജോലി ഭംഗിയായി നിര്‍വഹിക്കുമെന്നും തന്നില്‍ അര്‍പ്പിച്ച വിശ്വാസം പൂര്‍ണമായി പാലിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇത് കലാരംഗത്തിനു ലഭിച്ച അംഗീകാരമാണെന്നും പരിസ്ഥിതി സംരക്ഷണത്തിനും ജലസ്രോതസുകള്‍ വീണ്ടെടുക്കുന്നതിനും താന്‍ മുഖ്യ പരിഗണന നല്‍കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം പ്രധാനമന്ത്രിയുടെ വ്യക്തിപരമായ താല്പര്യമാണ് സുരേഷ് ഗോപിയെ ഈ പദവിയിലേക്ക് നിര്‍ദേശിച്ചതെന്നും അത് കേരളത്തില്‍ വലിയ മാറ്റം ഉണ്ടാക്കുമെന്നും കേന്ദ്രമന്ത്രി രാജീവ്‌ പ്രതാപ് റൂഡി അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button