മോഹന്‍ലാലിന്റെ ബ്ലോഗുകള്‍ മലയാളികള്‍ വളരെ അകാംഷയോടെയാണ് കാത്തിരിക്കുന്നതും, വായിക്കുന്നതും. മോഹന്‍ലാലിന്റെ ബ്ലോഗ് എഴുത്തുകള്‍ ഓരോ മാസവും വായനക്കാരില്‍ എത്താറുണ്ടായിരുന്നു. എന്നാല്‍ ഈ മാസം താന്‍ ബ്ലോഗൊന്നും എഴുതുന്നില്ലെന്ന് മോഹന്‍ലാല്‍ തന്നെ വ്യക്തമാക്കിയിരിക്കുകയാണ്. കുടുംബവുമൊത്ത് വിദേശയാത്രയിലായതിനാല്‍ ഈ മാസം ബ്ലോഗ് എഴുതുന്നില്ലെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. ഞാന്‍ ഒരു വിദേശയാത്രയുടെ തിരക്കിലാണ്. അതിനാല്‍ ചിന്തകള്‍ പകര്‍ത്തുവാന്‍ പറ്റിയ ഒരു സാഹചര്യത്തിലല്ല. ഈ മാസം ഞാനൊരു ഇടവേള എടുക്കുകയാണ്. അടുത്തമാസം തീര്‍ച്ചയായും ഇതുവഴി നിങ്ങളിലേക്ക് എത്തുന്നതായിരിക്കുമെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. സമകാലീന പ്രാധാന്യമുള്ള വിഷയങ്ങളാണ് ലാല്‍ ബ്ലോഗിലൂടെ കൂടുതലും അവതരിപ്പിക്കാറുള്ളത്.
Post Your Comments