
ലോകമെങ്ങുമുള്ള രജനി ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനികാന്തിന്റെ കബാലിയുടെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ചിത്രം ജൂണ്‍ 3 നു തിയറ്ററുകളില്‍ എത്തും. പി.എ രഞ്ജിത്ത് സംവിധാനം ചെയ്ത കബാലിയുടെ നിര്‍മ്മാതാവ് എസ്.തനുവാണ്. ചിത്രത്തിന്റെ ടീസര്‍ മേയ് ഒന്നിന് പുറത്തിറക്കും. റിലീസ് ഡേറ്റ് പുറത്ത് വന്ന സ്ഥിതിക്ക് ഇനി ദിവസങ്ങള്‍ എണ്ണിയുള്ള കാത്തിരിപ്പിലാണ് ലോകമെങ്ങുമുള്ള രജനി ആരാധകരും സിനിമ പ്രേമികളും.
Post Your Comments