മലയാളത്തിന്‍റെ ചലച്ചിത്ര ഗന്ധര്‍വന്‍ പത്മരാജന്‍റെ കഥ ‘അരണി’ നാളെ പ്രേക്ഷകര്‍ക്ക് മുന്നില്‍ ചലച്ചിത്ര അനുഭവമാകും. നാളെ മുതല്‍ തിരുവനന്തപുരം കലാഭവനില്‍ ചിത്രം പ്രദര്‍ശിപ്പിക്കും.
രാവിലെ 11.30-നാണ് അരണിയുടെ പ്രദര്‍ശനം. വനാന്തര ഭംഗിയില്‍ ചിത്രീകരിച്ചെടുത്ത സിനിമ പ്രേക്ഷകര്‍ക്ക് പുതിയ ഒരു അനുഭവം തന്നെ സമ്മാനിക്കും. നാടകവേദിയില്‍ കഴിവ് തെളിയിച്ച മികച്ച അഭിനേതാക്കള്‍ ചിത്രത്തിന്‍റെ കരുത്താകും. ആരിഫ, കാര്‍ത്തിക, മന്മഥന്‍, മധു, പ്രദീപ് മേക്കര, ഷെറില്‍ എന്നിവര്‍ക്കൊപ്പം സംവിധായകനായ രാം പ്രസാദും അഭിനയിക്കുന്നു. അരണിയുടെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് അഖില്‍, സന്തോഷ് ശ്രീരാഗം എന്നിവരാണ്. എഡിറ്റിംഗ് നിര്‍വഹിച്ചിരിക്കുന്നത് ജയചന്ദ്രകൃഷ്ണയാണ്. അരണിയുടെ സംഗീതം ശബരി വി .ആര്‍ ആണ്. സന്തോഷ് രചിച്ച ഗാനം കൂടാതെ നാടന്‍പാട്ടുകളും ചിത്രത്തിലുണ്ട്.
Post Your Comments